Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

27 MAY 2023 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

ചിന്നക്കനാലിൽ നിന്ന് നാടുകടത്തി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് അയച്ച അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തന്നെ തിരികെ എത്താനുള്ള സാധ്യത കാണുന്നതായി വനംവകുപ്പ്.  ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.   കഴിഞ്ഞ ദിവസം ആകാശ ദൂരം കണക്കാക്കിയപ്പോൾ 6 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇന്നിതാ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നിരിക്കുന്നു. കുമളിയിൽ നിന്ന വെറും 8 കിലോമീറ്റർ അകലെ മാത്രം.  ദിവസവും കിലോമീറ്ററുകൾ നടക്കുന്ന സ്വഭാവമുള്ള ആന ഒന്നു ശ്രമിച്ചാൽ  ചിന്നക്കനാലിലെത്തും.     അരിക്കൊമ്പൻ കുമളിയിൽ നിന്ന്  ചിന്നക്കനാൽ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വനം വകുപ്പ് പറയുന്നത്. ഇന്നലെ കണ്ടതിൽ നിന്നും  രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത് എങ്കിലും പ്രദേശം കണക്കിലെടുക്കുമ്പോൾ ഇപ്പോഴുള്ളിടത്തു നിന്ന്  സഞ്ചരിച്ചാൽ അരിക്കൊമ്പന് എളുപ്പം ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് അരിക്കൊമ്പന് എത്താൻ കഴിയും.   ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. ഈ സാഹചര്യം കണക്കിലെടുത്ത്  അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ  അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയിരുന്നു.     റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ്  ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി   ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തുടർന്ന് നിരീക്ഷണവും ശക്തമാക്കി.   വെരി ഹൈ ഫ്രീക്വൻസി ആൻറിന ഉപയോഗിച്ച് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.  അവസാനം ലഭിച്ച സിഗ്നൽ അനുസരിച്ച് മേദകാനത്തു നിന്നും തേക്കടി ഭാഗത്തെ വനത്തിലേക്കാണ് അരിക്കൊമ്പൻ  സഞ്ചരിക്കുന്നത്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്നലുകൾ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നാണ് അദികൃതർ പറയുന്നത്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക്  എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്.   ദിവസേന പത്തു കിലോമീറ്ററെങ്കിലും ആന സഞ്ചരിക്കുന്നുണ്ട്. അതിനാൽ വനം വകുപ്പ് ഏറെ ജാഗ്രതയിലാണ്. എന്നാൽ നിരന്തരം വെടിയുതിർത്ത് ആനയെ വിരട്ടി കാട്ടിലേക്ക് തിരികെ അയക്കുന്നത് എപ്പോഴും പ്രാവർത്തികമല്ല. അങ്ങനെയെങ്കിൽ ചിന്നക്കനാലിലേക്ക് തിരികെ എത്തിയാൽ ഇപ്പോൾ അവിടം അടക്കി വാഴുന്ന ചക്കക്കൊമ്പൻ എതിർപ്പ് പ്രകടിപ്പിക്കും.   ഇനി അതിനൊക്കെ മുൻകരുതലോടെ വനംവകുപ്പും ഉദ്യോഗസ്തരുമെല്ലാം  കാത്തിരിക്കേണ്ടതുണ്ട്. അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് ശേഷം അരിക്കൊമ്പന്‍റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്പന്‍ എന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.   അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും ചക്കക്കൊമ്പനെ കണ്ടെത്തിയിരുന്നു. 301 കോളനി ഭാഗത്തു തന്നെ ചക്കക്കൊമ്പനുണ്ട്.    കാട്ടാനക്കൂട്ടവും അടുത്തുണ്ടെന്ന് വഴിയാത്രക്കാരും പറയുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവർക്ക് സംരക്ഷണം നൽകിയും ചക്കക്കൊമ്പന്‍ അരിക്കൊമ്പന്‍റെ പകരക്കാരനാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്‍റെ വീട്  തകര്‍ത്തത്. ഇനി അരിക്കൊമ്പൻ തിരികെ എത്തിയാൽ രണ്ടാളും വഴക്കിടുമെന്നും അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് സ്ഥലവാസികൾ പറയുന്നത്.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (8 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (53 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends