അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു... കമ്പത്തെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന

ഇടുക്കി തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. നാളെ അതിരാവിലെയായിരിക്കും ദൗത്യം. കമ്പം മേഖലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയത്. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ആകാശത്തേക്ക് വെടിവച്ചതിനെ തുടര്‍ന്ന് വിരണ്ടോടിയ ആന കമ്പത്തെ തെങ്ങിന്‍തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ദൗത്യം തുടരുംവരെ സുരക്ഷിതമായ സ്ഥലത്ത് അരിക്കൊമ്പനെ നിറുത്താനുള്ള ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പും പൊലീസും ചേര്‍ന്ന് നടത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിനായി ആനമലയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിക്കും. . മയക്കുവെടി വച്ചതിനുശേഷം അരിക്കൊമ്പനെ മേഘമല വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിലേക്കാണ് മാറ്റുന്നത്. മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ.കലൈവാണന്‍, ഡോ.പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇടപെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ആനപ്രേമികളും രംഗത്തെത്തി . ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ അരിക്കൊമ്പനെ പിടികൂടാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീക്കുമെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























