കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെടെയുള്ള മേഖലകളിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടു; ഇന്ന് പുലർച്ചെ രണ്ടുതവണയായിരുന്നു മുഴക്കം കേട്ടെന്ന് നാട്ടുകാർ

കോട്ടയത്ത് നിന്നുള്ള ആ പ്രതിഭാസത്തിന് ഒരു അവസാനമില്ല. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെടെയുള്ള മേഖലകളിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടുവെന്ന് നാട്ടുകാർ വ്യക്തമാക്കി. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയായിരുന്നു മുഴക്കം കേട്ടത്. പുലർച്ച നാലരയോടെയാണ് ശബ്‌ദം കേട്ടിരിക്കുന്നത്. വൻ ശബ്ദത്തോടെയുള്ള മുഴക്കമാണ് കേട്ടത് എന്നാണ് നാട്ടുകാർ പറയുന്നത്. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്ത് കഴിഞ്ഞ ദിവസവും കഴിഞ്ഞ തിങ്കളാഴ്ചയും ഇത് പോലെ മുഴക്കം ഉണ്ടായിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം ഉണ്ടായത്. ഭൂമിയുടെ ഉള്ളിൽനിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമായിരുന്നു കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു .
ഇതോടെ കാലിൽ തരിപ്പ് ഉണ്ടായെന്നും നാട്ടുകാർ വ്യക്തമാക്കി. മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും കഴിഞ്ഞദിവസം അസാധാരണമായ പ്രകമ്പനം ഉണ്ടായിരുന്നു. പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന ഇത് വരെ നടന്നില്ല.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാട്ടുകാർ പേടിച്ചു. തിങ്കളാഴ്ച പകലും രാത്രിയും പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കി. നാട്ടുകാർ വിവരമറിയിച്ചതോടെ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു . എരുമേലിയിലെ ചേനപ്പടിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും ഉണ്ടായ അത്രേ. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം ഉണ്ടായതായി നിരവധി വ്യക്തികൾ പറഞ്ഞു.
https://www.facebook.com/Malayalivartha





















