കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും... അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും,കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും

ഉച്ചയ്ക്ക് 1.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മന്ത്രി വൈകിട്ട് നാല് മണിയോടെ അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക.
ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്യും. വൃക്ക, കരള്‍, മജ്ജ, മുട്ട് മാറ്റിവയ്ക്കല്‍, ഗൈനക്കോളജി ചികിത്സകള്‍ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ 20-25 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, വിരമിച്ചവര്‍ എന്നിവരെ ആദരിക്കും.
https://www.facebook.com/Malayalivartha