കോഴിക്കോട് ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി...

കോഴിക്കോട് ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദില്‍, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ കടലില്‍ പന്തെടുക്കാനായി പോയതായിരുന്നു. എന്നാല്‍ അടിയൊഴുക്കുള്ള സമയമായതിനാല്‍ ആദില്‍ കടലില്‍ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
അതിനിടെ കോഴിക്കോട് തന്നെ താമരശേരിക്കടുത്ത് ചുങ്കം ജങ്ഷനില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പണം മോഷ്ടിച്ചു. വയനാട് ഇരുളം സ്വദേശി മുഹമ്മദിന്റെ 17840 രൂപയാണ് കവര്‍ന്നത്.
പേരാമ്പ്രയില്‍ കപ്പ വില്‍പ്പന നടത്തി തിരികെ വരികയായിരുന്നു ഇദ്ദേഹം. താമരശ്ശേരി ചുങ്കം ടൗണ്‍ മസ്ജിദിന് മുന്‍വശത്ത് ഗുഡ്‌സ് ഓട്ടോ നിര്‍ത്തിയിട്ട ശേഷം മുഹമ്മദ് ഉറങ്ങി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പണം അപഹരിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha






















