സുധി ഇനി ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകാതെ.... അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്... രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം,ശേഷം വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക

അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് . ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.
രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക.
ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്. അതേസമയം എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. നിരവധി പേരാണ് സുധിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കൊണ്ട് രംഗത്തെത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മമ്മൂട്ടി തുടങ്ങി നിരവധിപേര്‍ സുധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുന്‍ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍. സ്റ്റേജ് ഷോകളില്‍ അപാരമായ ഊര്‍ജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവര്‍ കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha