Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സിപിഎമ്മിന്റെ ചീഞ്ഞ രാഷ്ട്രീയ കളികൾ..ഇത്തവണത്തെ ഇര കെ സുധാകരൻ...കെപിസിസി അധ്യക്ഷൻ നേരെ ഹൈകോടതിയിലേക്ക്...അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം....

13 JUNE 2023 02:54 PM IST
മലയാളി വാര്‍ത്ത

ഇത്തവണ പിണറായി പുറത്തെടുത്ത പിപ്പിടി വിദ്യയിൽ കുടുങ്ങാൻ പോകുന്നത് കെ സുധാകരൻ ആണെന്ന് മാത്രം , പാർട്ടിയുടെ തലക്ക് ചുറ്റും ഒരു നൂറുകൂട്ടം അഴിമതി ആരോപണങ്ങളും. വ്യജ രേഖ ചമയ്ക്കൽ, മാർക്‌ലിസ്റ് വിവാദം , എ ഐ ക്യാമറ ഇടപാട് ഇതെല്ലം നിക്കുമ്പോഴാണ് , അതെല്ലാം മറയ്ക്കാൻ ഇനിയൊരേയൊരു വഴിയുള്ളു, പ്രതിപക്ഷത്തെ ആരെയെങ്കിലേനും ഇരയാക്കുക. അതിനു പറ്റിയൊരാൾ കെ സുധാകരൻ തന്നെയെന്ന് അങ്ങ് ഉറപ്പിച്ചു, അത്തരത്തിലൊരു നീക്കമാണ് നടത്തിയിരിക്കുന്നത്..എന്നാൽ പിണറായിയെ പോലെ ഓടിയൊളിക്കാൻ അല്ല നേരിടാൻ തന്നെയാണ് തീരുമാനം.. പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമവിദഗ്‌ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസിൽ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നൽകിയിരുന്നു.എഫ്ഐആറിന്റെ പകർപ്പ് അന്വേഷണസംഘത്തോട് സുധാകരൻ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം.

പരാതിക്കാർ മുഖ്യമന്ത്രിക്കുൾപ്പെടെ ആദ്യം നൽകിയ പരാതിയിൽ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ടതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് വിലയിരുത്തുന്നത്മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ,അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്..മുഖ്യമന്ത്രിക്കെതിരേ ആരോപണം കടുപ്പിച്ച പ്രതിപക്ഷത്തിനുനേരെ കേസിലൂടെ പ്രതിരോധം തീർത്ത് സർക്കാർ. ബ്രഹ്‌മപുരം തീപ്പിടിത്തപ്രശ്‌നത്തിൽ പ്രതിഷേധയോഗത്തിൽ നടത്തിയ പ്രസംഗത്തിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പേരിൽ കലാപശ്രമത്തിന് കേസെടുത്തിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് മോൻസൻ കേസിൽ സുധാകരനെ പ്രതിയാക്കിയത്.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിനു പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ അഴിമതി ആരോപണങ്ങളുയർത്തിത്തുടങ്ങിയത്. നിർമിതബുദ്ധി ക്യാമറ പദ്ധതിയിൽ അഴിമതി നടന്നുവെന്ന നിലയിൽ ഇത് കടുപ്പിച്ചു. ഈ പദ്ധതിയിൽ പങ്കാളിയായത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയാണെന്ന നിലയിലേക്ക് പ്രതിപക്ഷ ആരോപണം ശക്തിപ്പെട്ടു.കെ-ഫോൺ, ലോകകേരള സഭ എന്നിവയിലും സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയായിരുന്നു പ്രതിപക്ഷ നീക്കം.

 

ഇതിനിടെയാണ് പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസുകൾ വരുന്നത്.എസ്.എഫ്.ഐ. മുൻനേതാവ് കെ. വിദ്യയുടെ വ്യാജരേഖ കേസും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്.വിദ്യയെ തള്ളിയെങ്കിലും സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്‌ക്കെതിരേ ഉയർന്ന ആരോപണങ്ങളെ നേരിടാനാണ് സി.പി.എം. തീരുമാനിച്ചത്. ആർഷോയെ സംബന്ധിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ കേസിൽ പ്രതിയാക്കുകയും ചെയ്തു.സർക്കാരിനെതിരായ വാർത്തകൾക്ക് വിലക്കിടാനുള്ള നീക്കമെന്നാണ് ഇതിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. വിവിധ പദ്ധതികളിൽ സർക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ന്യൂയോർക്കിലുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസുണ്ടായത്.ഇതെല്ലം സി പി എമ്മിന്റെ ചീഞ്ഞ രാഷ്ട്രീയ കളികൾ ആണെന്ന് മനസിലാക്കാവുന്നതേയുള്ളു, ഏതായാലും സുധാകരനും പടയൊരുക്കം തുടങ്ങീയിട്ടുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (23 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (49 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends