Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മുഖ്യമന്ത്രി പിണറായി വിജയന് മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിൻ്റെ അപായമണി....ഏഷ്യാനെറ്റിനെതിരെ കേസെടുത്തതും എം.വി.ഗോവിന്ദൻ്റെ പ്രതികരണവും മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ്, അപകട സൂചന.... മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്താണ് മറുപടി നൽകിയതെന്ന് വ്യക്തമല്ല....കേരളത്തിലെ സംഭവ വികാസങ്ങൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്....

13 JUNE 2023 03:56 PM IST
മലയാളി വാര്‍ത്ത
അമേരിക്കൻ സന്ദർശനത്തിനിടയിൽ മുഖ്യമന്ത്രി  പിണറായി വിജയന് മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിൻ്റെ അപായമണി.ഏഷ്യാനെറ്റിനെതിരെ കേസെടുത്തതും എം.വി.ഗോവിന്ദൻ്റെ പ്രതികരണവും മുഖ്യമന്ത്രിക്ക്  പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് റിയാസ് നൽകിയ അപകട സൂചന. മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്താണ് മറുപടി നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ കേരളത്തിലെ സംഭവ വികാസങ്ങൾ അതീവ ജാഗ്രതയോടെയാണ് മുഖ്യമന്ത്രിയും റിയാസിൻ്റെ  ഓഫീസും വീക്ഷിക്കുന്നത്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തിൽ റിയാസ് യോജിക്കുന്നില്ല. കേസെടുത്തതിന്  രണ്ടു ദിവസം മുമ്പാണ് റിയാസിൻ്റെ അരമണിക്കൂർ ഇൻറർവ്യൂ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തത്.ഈ അഭിമുഖത്തിലാണ് റിയാസ് മന്ത്രിമാരെ വിമർശിച്ചത്. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ടെന്ന റിയാസിൻ്റെ വാക്കുകൾ കേരളത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇതിൽ ഏഷ്യാനെറ്റിനോടും  മന്ത്രി   റിയാസിനോടും സി പി എം  നേതാക്കൾക്ക് അസഹ്യത തോന്നിയിരുന്നു. ഏഷ്യാനെറ്റ് ലേഖികക്ക് എതിരായ കേസ്  മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ അവമതിപ്പാണുണ്ടാക്കിയത്. കേരളത്തിൽ പത്രമാരണ നിയമം വരുന്നുവെന്നാണ് പൊതുവേ പറയുന്നത്.      ആവശ്യമില്ലാതെ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിലാക്കി എന്നാണ് റിയാസിൻ്റെ മനസിലിരുപ്പ്. പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രിയുടെ ശത്രുക്കളാണ് ഇതിന് മുൻകൈയെടുത്തതെന്ന് പറയപ്പെടുന്നു. ഒരു മന്ത്രിയും മുഖ്യമന്ത്രിയെ അനുകൂലിച്ച് കഴിഞ്ഞ കുറെ നാളുകളായി ഒരു പത്ര പ്രസ്താവന പോലും നൽകിയിട്ടില്ല.മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോ‍ർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്   വിമര്‍ശകര്‍ കുതി പൊക്കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2016 മെയ് നാലിന് സിപിഎം നേതാവായ പിണറായി വിജയൻ നടത്തിയ ഫേസ്ബുക്ക് പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.സർക്കാരിന്‍റെ ദുർനടപ്പും കെടുകാര്യസ്ഥതയും മാധ്യമ പ്രവർത്തകരെ തല്ലിയൊതുക്കി മറച്ചു പിടിക്കാം എന്നത് ഉമ്മൻചാണ്ടിയുടെ വ്യാമോഹം മാത്രമാണ് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. ജിഷ കേസ് വലിയ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പെരുവാമ്പൂര്‍ സന്ദര്‍ശിച്ച സമയത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം.   ''ഭരണ കക്ഷിക്കാർ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുമ്പോൾ തടയാൻ ബാധ്യതപ്പെട്ട പൊലീസുകാർ അതിനു തയാറാകാതിരുന്നത്, മുഖ്യമന്ത്രിയുടെ ഇംഗിതം അതാണ്‌ എന്നത് കൊണ്ടാണ്.അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളിൽ നിന്ന് സത്യം മൂടിവയ്ക്കാൻ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്'' - പിണറായി വിജയൻ കുറിച്ചു. അതേസമയം,  എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തത്സമയം റിപ്പോ‍ർ്ട്ട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്.വിഷയത്തില്‍ കടുത്ത വിമര്‍ശനം ഉയരുമ്പോഴും  അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ന്യായീകരിക്കുകയായിരുന്നു. സ‍ര്‍ക്കാര്‍ - എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സ‍ര്‍ക്കാരിന്റെ  മാധ്യമ പ്രവ‍ര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറ‌ഞ്ഞു. 


 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടി വിമർശന വിധേയമാകുമ്പോൾ, മുൻകാല സുപ്രീംകോടതി നിരീക്ഷണങ്ങളും ചർച്ചയാകുകയാണ്. മാധ്യമ സ്വാതന്ത്യത്തിനെതിരായ നീക്കം അഭിപ്രായ സ്വാതന്ത്യത്തിനുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി പലവട്ടം നിരീക്ഷിച്ചിട്ടുണ്ട്.ബിൽക്കിസ് ഭാനു കേസിൽ വാദം കേൾക്കുന്നതിനിടെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ടു പോകുന്നതിനെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി കെ.എം. ജോസഫ് പരാമർശിച്ചിരുന്നു. വിവിധക്കാലങ്ങളിലായി മാധ്യമസ്വാതന്ത്യത്തനായി പല തവണ പരമോനന്ത കോടതി ശബ്ദം ഉയർത്തി. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ് എടുത്ത ഹിമാചൽ സർക്കാർ നടപടി തെറ്റാണെന്നായിരുന്നു സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകൻ വിനോദ് ദുവെക്കതിരെ എടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രീം കോടതി പറഞ്ഞത്. മാധ്യമസ്വാതന്ത്യത്തിനെതിരെയുളള ഏതൊരു നീക്കവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടന്നു കയറ്റമാണെന്ന 1950 ലെ റോമേഷ് താപ്പർ കേസിലും  സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പൊതുസുരക്ഷയ്ക്ക് അപകടമില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി 1950ലെ ബ്രിജ് ഭൂഷൺ കേസിലും വ്യക്തമാക്കി. 1985 ലെ ഇന്ത്യൻ എക്സപ്രസ് കേസിലും പൊതുതാൽപ്പര്യത്തിന്റെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് വെങ്കിട്ട് രാമയ്യ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മാധ്യമങ്ങൾക്ക് മേലുള്ള നിരീക്ഷണം മാധ്യമസ്വാതന്ത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ മാധ്യമസ്വതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തൽസമയം റിപ്പോ‍ർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്. അ‍ർഷോയുടെ പരാതിയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഡാലോചനയില്ലെന്നുമാണ് ഇരുവരും മൊഴിനൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.  ഇത്തരത്തിൽ വിഷയത്തെ വലുതാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപമാണ് റിയാസിനുള്ളത്. തൻ്റെ അഭിമുഖം ചർച്ചയായതും അഖിലക്കെതിരായ കേസും തമ്മിൽ ബന്ധമുണ്ടോ എന്നും റിയാസ്  സംശയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.. റിയാസിൻ്റെ അഭിമുഖം പുറത്തു വന്ന പാടേ പല കോണുകളിൽ നിന്നും ഏഷ്യാനെറ്റിനെതിരെ വിമർശനം ഉയർന്നിരുന്നു.

 
പിണറായിയുടെ മാധ്യമ  വിരുദ്ധ നിലപാടുമായി മാധ്യമ പ്രവർത്തകർ കൂട്ടി വായിക്കുന്നത് കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതമാണ്.  കര്‍മ്മ ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന കാരണത്താല്‍ അഭിഭാഷകജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനം ഇഷ്ടതൊഴിലായി  സ്വീകരിച്ച പ്രതിഭാശാലിയാണ് കേസരി എ.ബാലകൃഷ്ണപിള്ള.  ചരിത്ര ഗവേഷകന്‍, സാഹിത്യകലാചിന്തകന്‍, നിശ്ശബ്ദ വിപ്ലവകാരി എന്നീ നിലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള ഭാവനയെ സമഗ്രമായി സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.എഴുപത്തൊന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ കേസരി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിട്ടുള്ളു.  അതിനിടെ സമദര്‍ശി, പ്രബോധകന്‍, കേസരി എന്നീ പത്രങ്ങളുടെ മുഖ്യ പത്രാധിപരായി ഇരുന്നുകൊണ്ട് തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തെ വിറപ്പിച്ചു.  പ്രബോധകനും കേസരിയും അദ്ദേഹം സ്വയം സ്ഥാപിച്ച പത്രങ്ങളായിരുന്നു.  ജീവിതാന്ത്യം വരെ കേസരി എന്ന നിലച്ചുപോയ പത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ബാലകൃഷ്ണപിള്ള ഇഷ്ടപ്പെട്ടു.    കേസരി ബാലകൃഷ്ണപിള്ളയും കേസരി സാഹിത്യ സദസ്സും  മലയാളികളുടെ പ്രചോദനകേന്ദ്രമെന്ന നിലയില്‍ മലയാളക്കരയിലെ ഏറ്റവും മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമായിരുന്നു.  ദിവാന്‍ സി.പി.രാമസ്വാമി പ്രലോഭനങ്ങള്‍ വഴി ബാലകൃഷ്ണപിള്ളയെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പത്രമാരണനിയമം ഉപയോഗിച്ച് കേസരി പത്രം ഓഫീസ് പൂട്ടി മുദ്രവെച്ചു.  പത്രം അച്ചടിച്ചിരുന്ന ശാരദ പ്രസ് വിറ്റ് തിരുപനന്തപുരത്തുനിന്ന് എറണാകുളത്തെ പറവൂരിലേക്ക് താമസം മാറ്റിയ കേസരി ബാലകൃഷ്ണപിള്ള ജീവിച്ചകാലത്ത് ചിന്താശീലരായ യുവാക്കളുടെ ആവേശമായിരുന്നു.  ആര്‍.സുഗതന്‍, കെ.സി.ജോര്‍ജ്, പി.കൃഷ്ണപിള്ള എന്നീ രാഷ്ട്രീയ നേതാക്കളും  പി.കേശവദേവ്, തകഴി, ബഷീര്‍, പോഞ്ഞിക്കര തുടങ്ങിയ സാഹിത്യപ്രതിഭകളും അദ്ദേഹത്തില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട നിത്യസഹകാരികളായിരുന്നു.  'കേസരി സദസ്സ്' നൂതനമായ ആശയസംവാദങ്ങള്‍ കൊണ്ട് സമ്പന്നമായപ്പോള്‍ മലയാള സാഹിത്തിന്റെ രീതികള്‍തന്നെ മാറിപ്പോയെന്ന് സാഹിത്യവിമര്‍ശകന്‍ എം.എന്‍.വിജയന്‍ നിരീക്ഷിക്കുന്നു.     'സംഘടനകളുടെ ശക്തികൊണ്ടല്ല അദ്ദേഹം സംസാരിച്ചത്.  എന്നിട്ടും ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്തകൊണ്ടു നിറഞ്ഞു' എന്ന് 'പ്രൊമിത്യൂസിന്റെ കരള്‍'  എന്ന പ്രബന്ധത്തില്‍ നിരൂപകന്‍ കെ.പി.അപ്പന്‍ കേസരിയെ അനുസ്മരിക്കുന്നു.  മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശമൂല്യങ്ങള്‍ കേസരി ബാലകൃഷ്ണയെപ്പോലുള്ള ഉന്നത ശീര്‍ഷകന്മാര്‍ തീര്‍ത്ത അടിത്തറയില്‍ നിന്നാണ് ഉയര്‍ന്നുവന്നതെന്ന് ചരിത്രം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇങ്ങനെയുള്ള പത്രപ്രവർത്തന മേഖലയെയാണ് പിണറായി തളർത്തുന്നതെന്നാണ് ആരോപണം.ദിവാൻ  സി.പി.രാമസ്വാമി അയ്യരുടെ ജീവിതവുമായാണ് പിണറായിയുടെ ജീവിതത്തെ കേരളത്തിലെ മാധ്യമങ്ങൾ  കാണുന്നത്. മാധ്യമ പ്രവർത്തകരിൽ ഒരു വലിയ ശതമാനം പിണറായിക്ക് പിന്തുണ നൽകിയിരുന്നു. അവരിൽ പലരും അദ്ദേഹത്തിനെതിരെ രംഗത്ത്.വന്നു കഴിഞ്ഞു. സി പി എം അനുഭാവമുള്ള മാധ്യമ പ്രവർത്തകരിൽ ഒരു വലിയ ശതമാനം കേരളം ചെന്നു നിൽക്കുന്ന സാഹചര്യം  മന്ത്രി റിയാസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  മുഖ്യമന്ത്രി   സ്ഥലത്തില്ലാത്ത സമയത്ത്  അദ്ദേഹത്തെ പ്രതിരോധത്തിലാക്കി എന്നാണ് ആക്ഷേപം.അതിനിടയിൽ പുണ്ണ് ചൊറിഞ്ഞ് വലുതാക്കുന്നതിൽ മുഖ്യമന്ത്രിയുടെ  ഓഫീസിലെ ഉന്നതൻ്റെ പങ്കും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ഏഷ്യാനെറ്റിനെതിരെ വിവാദമുണ്ടായപ്പോൾ ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടാണ് വിവാദം തണുപ്പിച്ചത്. ആ കേസ് പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (30 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (51 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends