ഇത് ശുദ്ധ പോക്രിത്തരമാണ്; വൈദ്യുതി ബോർഡ് സർക്കാരിന്റെ ഭാഗമാണ്. പോസ്റ്റ് പിന്നെ ആനയെക്കൊണ്ട് വലിപ്പിക്കാൻ പറ്റുമോ? വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് എം.എം. മണി എം എൽ എ

ഇത് ശുദ്ധ പോക്രിത്തരമാണ്.... പൊട്ടിത്തെറിച്ച് എം.എം. മണി എം എൽ എ. വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയ സംഭവത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലായിരുന്നു അദ്ദേഹം പൊട്ടിത്തെറിച്ചത്. ചരക്ക് വാഹനങ്ങള്‍ക്ക് 20,000 മുതല്‍ 40,000 രൂപ വരെ പിഴ ചുമത്തുന്നതിൽ അദ്ദേഹം പ്രതിഷേധിച്ചു . വൈദ്യുതി ബോർഡ് സർക്കാരിന്റെ ഭാഗമാണ്. പോസ്റ്റ് പിന്നെ ആനയെക്കൊണ്ട് വലിപ്പിക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത് . പിഴ ഈടാക്കിയ പണം ഉദ്യേഗസ്ഥരുടെ ശമ്പളത്തിൽനിന്ന് തിരിച്ചുകൊടുക്കണം.
മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർ ധരിക്കുന്നത്, ഇടുക്കിക്കാർ മലമൂഢന്മാരാണെന്നാണ്. പക്ഷേ, ഞങ്ങൾ പണി തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടായി എന്നും അദ്ദേഹം പറഞ്ഞു . വൈദ്യുതി പോസ്റ്റ് കയറ്റിയതിന് പിഴ ഈടാക്കിയ ഇവനൊക്കെ എവിടെയാ ജീവിക്കുന്നത് എന്നും അദ്ദേഹം ആക്രോശിച്ചു.ഇവനെയൊക്കെ നാട്ടുകാർ കൈകാര്യം ചെയ്താൽ എം.എൽ.എയെ കുറ്റംപറയരുത്. ഇടുക്കിയിൽ എത്തുന്ന ഉദ്യോഗസ്ഥർ ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണ് ചിന്തിക്കുന്നത്.
പല ഉദ്യോഗസ്ഥരും പൊതുശല്യമായി മാറിയെന്നും എം.എം. മണി പറഞ്ഞു .നെടുങ്കണ്ടത്ത് ഉടുമ്പന്‍ചോല ജോയന്റ് ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ടി.വി. ശശി അധ്യക്ഷതവഹിച്ചു. വിവിധ വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡ്രൈവര്‍മാര്‍, ലോഡിങ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ധർണയിൽ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















