തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി.... അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാന്‍ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കൂട് തുറക്കുന്നതിനിടെ സംഭവിച്ച വീഴ്ചയാണ് കുരങ്ങ് ചാടിപ്പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങാണ് ചാടിപ്പോയത് എന്നാണ് വിവരം.
മൃഗശാലയുടെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് കുരങ്ങ് രക്ഷപ്പെട്ടത്. കുരങ്ങ് ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കുരങ്ങനെ പിടികൂടാന്‍ മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha























