Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

അമിത ലോഡുമായി സർവീസ്, അനധികൃതമായി മണ്ണും ക്വാറി ഉത്പന്നങ്ങളും കയറ്റി സർവീസ് നടത്തിയ ലോറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, കോട്ടയത്ത് 13 ടോറസ് ലോറികളും നാല് ടിപ്പർ ലോറികളും പിടിച്ചെടുത്തു

14 JUNE 2023 11:07 AM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് അനധികൃതമായി മണ്ണും ക്വാറി ഉത്പന്നങ്ങൾ കയറ്റി സർവീസ് നടത്തിയ 13 ടോറസ് ലോറികളും നാല് ടിപ്പർ ലോറികളും വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തു. അനധികൃതമായി ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് കോട്ടയം ജില്ലയിൽ വിവിധ ഇടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയതോടെയാണ് ടോറസും ടിപ്പറുകളും പിടിച്ചെടുത്തത്. കോട്ടയം ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ചങ്ങനാശ്ശേരി - വാഴൂർ റോഡ്, നെടുംകുന്നം, എരുമേലി മുക്കട റോഡ്, കൂട്ടിക്കൽ, പാല പൊൻകുന്നം റോഡ്, പൂവരണി, പൈക, കുറവിലങ്ങാട് കോഴ എന്നിവടങ്ങളിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ നിയമാനുസൃത പാസില്ലാത്തതും അമിതഭാരം കയറ്റിയതും ഉപയോഗിച്ച പാസ്സ് വീണ്ടും ഉപയോഗിച്ചിട്ടുള്ളതുമായ് 13 ടോറസ് ലോറികളും 4 ടിപ്പറുകളും പിടിച്ചെടുത്തു. മിന്നൽ പരിശോധനയിൽ 9 വാഹന ഉടമകളിൽ നിന്നും 3,75,000/ രൂപാ ആർടിഒ ജില്ലാ ജിയോളജി ഓഫീസ് വഴി പിഴയിനത്തിൽ ഈടാക്കി.

 

മറ്റ് വാഹനങ്ങൾ നിയമാനുസൃത പാസില്ലാത്തതു സംബന്ധിച്ച് ഫൈൻ ഈടാക്കുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പ് കോട്ടയത്തിനും അമിതഭാരം കയറ്റിയതുമായി ബന്ധപ്പെട്ട് ഫൈൻ ഈടാക്കുന്നതിന് ആർടിഒ കോട്ടയത്തിനും കത്ത് നൽകി. പിടിച്ചെടുത്ത വാഹനങ്ങൾ കറുകച്ചാൽ, പൊൻകുന്നം, മണിമല, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി. കോട്ടയം ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്നുള്ള രഹസ്യ വിവരത്തിന്മേൽ ബഹു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഓർഡറിനെ തുടർന്നു വിജിലൻസ് കിഴക്കൻമേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയ്ക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ രവികുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി. പി. വി. മനോജ്കുമാർ, പോലീസ് ഇൻസ്‌പെക്ടർമാരായബിജുകുമാർ ഡി., പ്രദീപ് എസ്., രമേഷ് ജി., സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ എം. ആർ., പ്രസാദ് കെ. സി., പ്രദീപ് പി. എൻ., സാബു വി. റ്റി., ഗോപകുമാർ പി., ബിജു കെ. ജി., ജെയ്‌മോൻ വി. എം., അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ കെ. എസ്., രാജീവ് എം. ആർ., വിജുമോൻ കെ. കെ., അനൂപ് കെ. എ. സുരേഷ് കെ. ആർ., സൂരജ് എ. പി., പോലീസ് ഓഫീസർമാരായ അനിൽ കെ. സോമൻ എന്നിവരും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (13 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (26 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (33 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends