അവിഹിത ബന്ധത്തെ മകൻ ചോദ്യം ചെയ്തതിന് മുപ്പത്തഞ്ചുകാരിയായ അമ്മയും. പത്തൊമ്പതുകാരനായ കാമുകനും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു: നാട്ടുകാർ ഇടപെട്ടതോടെ ഇരുവരും അറസ്റ്റിൽ....

മറ്റൊരു ബന്ധത്തെ മകൻ ചോദ്യം ചെയ്‌തതിന് ക്രൂരമായി മർദ്ദനത്തിനിരയാക്കിയ അമ്മയും കാമുകനും അറസ്റ്റിൽ. മുപ്പത്തഞ്ചുകാരിയായ ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ പത്തൊമ്പതുകാരൻ റസൂല്‍ (19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയാണു യുവതി. ദിവസങ്ങൾക്ക് മുമ്പ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു.
തുടർന്ന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്നു കാണിച്ച് യുവതി കോടതിയില്‍നിന്നു ജാമ്യം നേടി. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയശേഷവും കാമുകനുമായി ബന്ധം തുടരുകയായിരുന്നു.
ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണു പ്രതികള്‍ ചേർന്ന് കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്. ആൺകുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകൾ കണ്ട് നാട്ടുകാർ ഇടപെടുകയും വിവരം കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ നിഷിതയ്ക്കെതിരെ പരാതി നൽകുകയുമായിരുന്നു. തുടര്‍ന്ന് പള്ളിത്തോട്ടം പൊലീസിനു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, എസ്‌സിപിഒ ഷാനവാസ്, സുനില്‍ ലാസര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha





















