മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ, അത്യാർത്തി മൂത്ത് കള്ളക്കടത്തുക്കാരുമായി കൈകോർക്കുന്നു...ഒരു കിലോ സ്വർണം കടത്താൻ കൂട്ടുനിന്നാൽ ഒരു ലക്ഷം പോക്കറ്റിൽ..ദൈവത്തിന്റെ സ്വന്ത നാട് കള്ളക്കടത്തിൽ ഇന്ന് നമ്പർ വൺ...മാസപ്പടി വാങ്ങി ജീവിക്കുന്നു...

മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ അത്യാർത്തി മൂത്ത് കള്ളക്കടത്ത് മാഫിയയുമായി കൈക്കോർക്കുന്നതോടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്തിന്റെ നിത്യ കേന്ദ്രങ്ങളാകുന്നു. പിടിയിലാകാതെ കിലോക്കണക്കിന് സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ സുരക്ഷിതപാത ഒരുക്കുന്നത് ഇത്തരം ഉദ്യോഗസ്ഥരാണ്.കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് മുക്കാൽ ലക്ഷം രൂപയാണ് മാസ ശമ്പളം. അലവൻസുകളുമുണ്ട്. സൂപ്രണ്ടിന് ഒരു ലക്ഷം രൂപയ്ക്കടുത്താണ് ശമ്പളം. ഒരു കിലോ സ്വർണം സുരക്ഷിതമായി കടത്താൻ സഹായിച്ചാൽ ഉദ്യോഗസ്ഥർക്ക് പ്രതിഫലമായി കിട്ടുന്നത് എഴുപതിനായിരം മുതൽ ഒരുലക്ഷം രൂപവരെ. കള്ളക്കടത്തുകാരിൽ നിന്ന് മാസപ്പടി വാങ്ങുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്.തിരുവനന്തപുരത്ത് 80കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തതിന് രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരെ ബുധനാഴ്ച രാത്രി ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്) അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം എയർ ഇന്റലിജൻസ് യൂണിറ്റിലെ ഇൻസ്പെക്ടർമാരായ എസ്.നിഥിൻ, അനീഷ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.കടത്തുകാരുമായുള്ള ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ ചോർത്തിയാണ് പിടികൂടിയത്.
കരിപ്പൂർ, കൊച്ചി, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇപ്പോൾ ഒരു പോലെ സ്വർണക്കടത്ത് നടക്കുന്നുണ്ട്.സ്വർണക്കടത്ത് മാഫിയകൾ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കളങ്കിതരായഉദ്യോഗസ്ഥരെ എയർകസ്റ്റംസിൽ തിരുകിക്കയറ്റുന്നുവെന്ന് ആക്ഷേപമുണ്ട്. ഇവർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് കടത്ത് ഏറെയും..തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിൽ അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർ അനീഷ് സ്വർണക്കടത്തിന് തടസം നിന്ന സഹപ്രവർത്തകരെയും കുരുക്കാൻ ശ്രമിച്ചുവെന്ന് മൊഴി. സ്വർണക്കടത്ത് സംഘവുമായി ഒത്തുകളിച്ചാണ് രണ്ട് ഉദ്യോഗസ്ഥരെ കുരുക്കാൻ ശ്രമിച്ചത്. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലു കിലോ സ്വർണത്തെ കുറിച്ചുള്ള വിവരം കളളക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിആർഐക്ക് ചോർത്തി നൽകിതോടെയാണ് ഒത്തുകളികൾ പുറത്തായത്. കഴിഞ്ഞ ഒരു വർഷമായി സ്വർണ കടത്തുകാരുമായി ഒത്തു കളിച്ച് വിദേശത്തുനിന്നുമെത്തുന്ന സ്വർണം ഇൻസ്പെക്ടർമാരായ അനീഷും നിധിനും ചേർന്ന് പുറത്തേക്ക് കടത്തിയിരുന്നു, വിമാനത്താവളത്തിൽ പുതുതായ ജോലിക്കെത്തിയ രണ്ടു ഉദ്യോഗസ്ഥർ കള്ളക്കടത്ത് പിടിച്ചു. കള്ളകടത്ത് പിടികൂടിയതിൽ ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഈ രണ്ടു ഉദ്യോഗസ്ഥരെയും കുരുക്കാൻ സഹായം തേടിയെന്നാണ് കള്ളക്കടത്ത് സംഘം തന്നെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഡിഐആർക്കു നൽകിയ മൊഴി. ഇതിൻ്റെ തെളിവുകളും കൈമാറി.
വിദേശത്തുനിന്നും വന്ന ഒരു ക്യരിയർ വഴി ഒരു മിശ്രിതം സംഘം കൊടുത്തുവിട്ടു. കള്ളകടത്ത് പിടികൂടുന്ന ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന സമയത്ത് ക്യരിയർ എത്തി. പരിശോധന നടത്തുമ്പോള്‍ മിശ്രമത്തിൽ സ്വർണമുണ്ടെന്ന് ക്യാരിയർ തന്നെ വെളിപ്പെടുത്തി. പ്രാഥമിക പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല,പക്ഷേ ക്യാരിയറെ വിട്ടയച്ചുവെങ്കിലും മിശ്രിതം തടഞ്ഞുവച്ചു. തുടർന്ന് ഈ മിശ്രിതം കെമിക്കൽ പരിശോധനക്ക് അയക്കുകയും ചെയ്തു. ഈ മിശ്രിതം വിട്ടയച്ചിരുന്നെങ്കിൽ സ്വർണക്കടത്തുകാർക്ക് സഹായം നൽകിയെന്നുള്ള പരാതി ഉദ്യോഗസ്ഥനെതിരെ നൽകാനായിരുന്നു പദ്ധതി.മറ്റൊരു സംഭവത്തിൽ ക്യരിയറായി സ്ത്രീയെ അയച്ചു. സ്വർണം കടത്തിയതായി വിവരം ലഭിച്ചപ്പോള്‍ വനിതാ ഉദ്യോഗസ്ഥ സംശയം തോന്നിയ യാത്രക്കാരിയെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഈ സ്ത്രീയെ കൊണ്ട് പരാതി നൽകാനായിരുന്നു മറ്റൊരു പദ്ധതി. രണ്ടും സംഭവങ്ങളിലും വിദേശത്തുള്ള സംഘം പരാതി നൽകിയില്ല. ഇതിൽ പ്രകോപിതനായ അനീഷ് സ്വർണ കടത്ത് സംഘത്തെ വിളിച്ച് അസഭ്യം പറയുന്ന ഓഡിയോ റിക്കോർഡ് ഡിആർഐക്ക് പരാതിക്കാർ കൈമാറി. ഇതേ തുടർന്നാണ് സ്വർണക്കടത്തുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തെറ്റുന്നത്. അനീഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നിധിൻ സ്വർണക്കടത്തുകാർക്കുവേണ്ടി പ്രവർത്തിച്ചിരുന്നത്. ഒടുവിൽ നാലു കിലോ സ്വർണം ദുബായിൽ നിന്നുള്ള സ്വർണം കഴിഞ്ഞ ഞായറാഴ്ച കടത്തുന്ന കാര്യം അനീഷും നിധിനും അറിഞ്ഞു. മറ്റൊരാളെ മറയാക്കി ഈ വിവരം ഡിആർഐക്ക് ചോർത്തി. പിടിക്കുന്ന സ്വർണ വിലയിൽ 20തമാനം വിവരം നൽകുന്നവർക്ക് ലഭിക്കും. ഇത് തട്ടാനായിരുന്നു പദ്ധതി. വിവരം ചോർത്തിയതിന് പിന്നിൽ ഒപ്പം നിന്ന ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാതോടെ കള്ളകടത്ത് സംഘത്തിലെ മൂന്നു പേർ വിമാനത്താവളത്തിലെത്തി എല്ലാ വിവരങ്ങളും കസ്റ്റംസ് ഉന്നതർക്ക് കൈമാറുകയായിരുന്നു. ഈ വിരം ഡിആർഐക്കും ലഭിച്ചതോടെയാണ് കളളക്കടത്ത് സംഘത്തിന് കൂട്ടുന്ന നിന്ന ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറികിയത്.കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കടത്തിന് പലപ്പോഴും വഴിയൊരുക്കുന്നത്.
കണ്ണടച്ച് ഒത്താശ
1. സ്കാനർ പരിശോധനയിൽ കണ്ണടച്ചാണ് സ്വർണക്കടത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത്.2. സംശയമുള്ള ബാഗുകളിൽ ഉദ്യോഗസ്ഥർ അടയാളമിട്ടശേഷം പിടിച്ചെടുത്ത് വിശദമായി പരിശോധിക്കുകയാണ് വേണ്ടത്.3.സ്വർണക്കടത്തുകാർക്ക് 'വേണ്ടപ്പെട്ട' കസ്റ്റംസുകാർ പരിശോധന നടത്തില്ല.4. കസ്റ്റംസ് അറൈവൽ ഹാളിലെ എക്സ്‌റേ പോയിന്റിലെത്തി മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാതെ പുറത്തുവരാൻ സഹായിക്കുന്നുപിരിച്ചുവിടാൻ അധികാരം1965ലെ സെൻട്രൽ സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) റൂൾ-19 പ്രകാരം സ്വർണക്കടത്തിന് ഒത്താശചെയ്താൽ സർവീസിൽ നിന്ന് നീക്കംചെയ്യാം.
https://www.facebook.com/Malayalivartha





















