റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നു...അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം...രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു....കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്....അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി....

റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം. കാട്ടാന കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി. കോതയാർ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങൾ ഉയർന്നു. അരിക്കൊമ്പൻ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിലാണ് ലഭിക്കുന്നത്. അവിടെ നിന്നാണ് ഇതു കേരളത്തിലെ വനം ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. ഇതിനുശേഷം കേരളം ഇതു കന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കും.
കോതയാർ ഡാം പരിസരത്തു നിന്ന് കാട്ടാന പോയിട്ടില്ലെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കോതയാർ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.അതിനുള്ള സാധ്യത ഏറെയാണ്. അരിക്കൊമ്പൻ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അപ്പർ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയിലെ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പൻ വനാതിർത്തിയിൽ സുരക്ഷിതമാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസ കേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങൾ ആശങ്കയിലാണ്.
കാണിക്കാരാണ് റിസർവ് വനത്തിലെ താമസക്കാരിൽ ഏറിയ പങ്കും. കേരള-തമിഴ്‌നാട് അതിർത്തിയിൽനിന്ന് 22 കിലോമീറ്റർ ദൂരത്താണ് പേച്ചിപ്പാറ ഡാം. പേച്ചിപ്പാറക്ക് സമീപമാണ് കന്യാകുമാരി ജില്ലയിലെ കോതയാർ. അരിക്കൊമ്പനെ തുറന്നുവിട്ടത് തിരുനെൽവേലി ജില്ലയിലെ അപ്പർ കോതയാർ ഡാമിന് സമീപത്താണ്. ഇരു കോതയാറുകളും രണ്ടു ജില്ലകളിലാണെങ്കിലും വനാന്തര പാതയിലൂടെ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. കിലോമീറ്ററുകൾ മാത്രം അകലെയുള്ള അരിക്കൊമ്പൻ ഊരുകളിലെത്താനുള്ള സാധ്യത ഏറെയാണ്.കലക്കാനം മുണ്ടൻതുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരി കൊമ്പൻ എത്തിയെന്നാണ് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണമില്ല.
https://www.facebook.com/Malayalivartha





















