സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം നടത്തും; അനസ്തേഷ്യ നൽകുന്നതിന് മുന്നേ ചിലകാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്; നിർണായകമായ വിവരം തുറന്നടിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി

തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങൾക്ക് ഇത് വരെ അറുതി വന്നിട്ടില്ല. ഇഡി അറസ്റ്റ് ചെയത സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാർ നിര്‍ദ്ദേശിച്ചിരുന്നു.
പക്ഷേ അനസ്തേഷ്യ നൽകുന്നതിന് മുന്നേ ചിലകാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ശാരീരികക്ഷമത ഉറപ്പാക്കിയിട്ടേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂവെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.
ഇഡി ആവശ്യപ്പെട്ടത് പോലെ, ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കുവാനിരിക്കുകയാണ് . മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ അധികാരമാണ്. പക്ഷേ ബാലാജിയുടെ വകുപ്പ് കൈമാറ്റ കാര്യത്തിൽ കുരുക്ക് സൃഷ്ട്ടിച്ച ഗവര്‍ണര്‍ക്കെതിരെ തെരുവിലും പ്രതിഷേധം നടത്തിയിരുന്നു ഡിഎംകെ .
https://www.facebook.com/Malayalivartha





















