കഴിയുന്ന അത്രയും ഞായറാഴ്ച സുധി പള്ളിയിൽ എത്തുമായിരുന്നു; അവസാനമായി പള്ളിയിൽ എത്തിയപ്പോൾ അച്ഛനെ കണ്ട് നേർച്ച ഇട്ടു; എന്തായിരുന്നു ആ നേർച്ച? സുധിയുടെ പ്രാർത്ഥന ഇതാണ്

കൊല്ലം സുധിയുടെ വിയോഗ വാർത്ത നമ്മെ എല്ലാവരെയും വളരെ വേദനിപ്പിച്ച, ഒന്നായിരുന്നു. സുധിയുടെ കുറിച്ചുള്ള ഓർമ്മകൾ എല്ലാവരും വീണ്ടും വീണ്ടും അയവിറക്കുകയാണ്. കോട്ടയത്തെ വാടക വീട്ടിൽ കഴിയുമ്പോഴും പള്ളിയിലെ സ്ഥിരം ആളായിരുന്നു കൊല്ലം സുധി . പള്ളിയിലെ എല്ലാം കാര്യങ്ങളും നോക്കി നടത്തുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചയില്ല.സുധിയുടെ പള്ളിലച്ചന്റെ വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുകയാണ് .
കഴിയുന്ന അത്രയും ഞായറാഴ്ച സുധി പള്ളിയിൽ എത്തുമായിരുന്നു. അവസാനമായി പള്ളിയിൽ എത്തിയപ്പോൾ അച്ഛനെ കണ്ട് നേർച്ചയും ഇട്ടിരുന്നു.എന്തായിരുന്നു ആ നേർച്ച? എന്റെ വീട് പണി വേഗം പൂർത്തിയാക്കാനും, മകന് ഉടൻ തന്നെ കോളേജിൽ അഡ്മിഷൻ കിട്ടാനുമുള്ള ഭാഗ്യംകിട്ടണേ എന്നായിരുന്നു സുധിയുടെ പ്രാർത്ഥന.
പള്ളിയിലെത്തി സുധി ഇത് പ്രാർത്ഥിച്ച കാര്യമാണ് അവിടെ ഉള്ളവരും പറയുന്നത്. ഇതായിരുന്നു സുധിയുടെ അവസാന നേര്ച്ച എന്ന് തന്നെ പറയാം. ഈശോയെ കണ്ട് ഈശോയെ തൊഴുത് പ്രാർത്ഥിച്ചാണ് സുധി പോയത്. ഞായറാഴ്ച പ്രോഗാം ഉള്ളത് കൊണ്ട് ഞായറാഴ്ച പള്ളിയിൽ എത്താൻ സാധിക്കില്ലെന്നും അതുകൊണ്ട് അടുത്ത ഞായറാഴ്ച വരൻ പറ്റാത്തത് കൊണ്ട് ണ് ഇപ്പോൾ വന്ന് നിൽക്കുന്നതെന്നും സുധി പറഞ്ഞത് ഇപ്പോഴും ആ അച്ഛൻ ഓർക്കുന്നുണ്ട്
സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നപ്പോൾ പള്ളീലച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ സുധിയെ കുറിച്ച് മനസ്സ് തുറന്നിരുന്നുമരണ വാർത്ത വെളുപ്പിന് അറിഞ്ഞത് മുതൽ ബോഡി അടക്കം ചെയ്ത് സന്ധ്യ കഴിഞ്ഞ് ഇവിടുത്തെ കാര്യങ്ങളിൽ ഇടപെട്ടതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. അന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും മാധ്യമപ്രവർത്തകരും ആത്മാർഥമായി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും സഹകരിച്ചുവെന്നാണ് അച്ഛൻ പറയുന്നത്
ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം തുടങ്ങിയത് 2019 ലാണ്. ആ വർഷം ഇദ്ദേഹം കുടുംബമായി കോവിഡ് ബാധിച്ച് വാകത്താനത്ത് ഒരു വാടകവീട്ടിൽ കഴിയാണ്. അന്ന് ഒരു യൂട്യൂബ് ചാനലിലിൽ ഇദ്ദേഹത്തിന്റെ അവസത്തയെ കുറിച്ച് ഒരു വാർത്ത വന്നു. ആ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കണ്ടത്. അന്ന് തുടങ്ങിയ ഞങ്ങളുടെ ബന്ധം മരണത്തിന്റെ തലേ ഞാറാഴ്ച വരേയും വളരെ ഉറ്റ ബന്ധമായിരുന്നു. വിട്ട് മാറാത്ത ബന്ധമായിരുന്നു. തലേ ഞാറാഴ്ച പള്ളിയിൽ വന്ന് സ്‌കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം ചെയ്തു. സുധി തന്നെ സുധിയുടെ മകനെ ഒക്കത്തിരുത്തി ഇതെല്ലം വാങ്ങി.
മരണം വരെ തിരുമേനി ഞാൻ ഈ പള്ളിയിലുണ്ടെന്ന് പറഞ്ഞു. അടുത്ത ഞാറാഴ്ച ഞാൻ പള്ളിയിൽ വരില്ല ഷൂട്ടിംഗ് ഉണ്ട് . ഒരു ഓപ്പൺ പ്രോഗ്രാം ഉണ്ടെന്നാണ് പറഞ്ഞാണ് പിരിഞ്ഞത്ജീവിതത്തിലേക്ക് തിരിച്ചുവന്ന സമയമായിരുന്നു. വളരെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചു. 2019 തന്നെ ഈ ചാനലുകാരോട് ഇവർക്ക് വീടില്ലെന്ന് പറഞ്ഞിരുന്നു. സമൂഹം ശ്രമിച്ചാൽ നടക്കും. പള്ളി 6 കുടുംബക്കാർക്ക് ഈ വർഷം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ഒരു വീട് സുധിയ്ക്ക് കൂടെയായിരുന്നു. ഇപ്പോൾ ചാനൽ വീട് വെച്ച് കൊടുക്കുന്നതിനാൽ സുധിയുടെ മാതാപിതാക്കൾക്ക് ആ വീട് വെച്ച് കൊടുക്കും
https://www.facebook.com/Malayalivartha





















