വ്യാജരേഖ ചമച്ച കേസ്... കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ജൂണ്‍ 20നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്; വിദ്യ കോഴിക്കോട് എത്തിയതായി സൂചന

വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 20നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം വിദ്യ കോഴിക്കോട് എത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചെങ്കിലും ഇന്നും പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തൃശൂര്‍ കൊളേജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും സംഘവും ഇന്ന് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവണ്‍മെന്റ് കോളേജില്‍ പരിശോധനക്കെത്തിയിരുന്നു. വിദ്യ അഭിമുഖത്തിന് എത്തിയപ്പോള്‍ സമര്‍പ്പിച്ച രേഖകള്‍ സംഘം പരിശോധിച്ചു.
വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളിലെ സീലുകള്‍, ഒപ്പ് എന്നിവയും പരിശോധിച്ചു. കോളേജ് പ്രിന്‍സിപ്പളിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പ്രിന്‍സിപ്പളിന്റെയും ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളില്‍ നിന്നും സംഘം വിശദാംശങ്ങള്‍ തേടി. ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്പര്‍ട്ടായ ചിറ്റൂര്‍ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha





















