അരിക്കൊമ്പന്‍ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്‌നാട് വനം വകുപ്പ്... ആരോഗ്യവാനായി തീറ്റ എടുക്കുന്നു... പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട് വനം വകുപ്പ്

അരിക്കൊമ്പന്‍ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്‌നാട് വനം വകുപ്പ്... ആരോഗ്യവാനായി തീറ്റ എടുക്കുന്നു... പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട് വനം വകുപ്പ്
കളക്കാട് മുണ്ടന്‍തുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ജലാശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും വ്യക്തമാക്കി കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍.
അതേസമയം, അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിട്ടുണ്ടായിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ സമര്‍പ്പിച്ച ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി കോടതി .
ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്.
തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.
ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനം വകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്.
"
https://www.facebook.com/Malayalivartha





















