ആഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കെ അപ്രതീക്ഷിത വിയോഗം... ദുബൈയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ആഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കെ അപ്രതീക്ഷിത വിയോഗം... ദുബൈയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. 35 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന അനിലന്‍ കുടുംബത്തോടൊപ്പം താമസം ദുബൈയിലായിരുന്നു .
" f
https://www.facebook.com/Malayalivartha





















