കര്‍ണാടകയിലെ എല്ലാ മന്ത്രിമാരെയും ഈ മാസം 21ന് ഡല്‍ഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കര്‍ണാടകയിലെ എല്ലാ മന്ത്രിമാരെയും ഈ മാസം 21ന് ഡല്‍ഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ അറിയിച്ചതാണിത്.
പാര്‍ട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചര്‍ച്ചക്കായാണിത്.സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാല്‍, മോദിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ശിവകുമാര്‍ വ്യക്തമായി പ്രതികരിച്ചില്ല. നമ്മള്‍ ഒരു ഫെഡറല്‍ സംവിധാനത്തിലാണുള്ളതെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ശിവകുമാര്‍ . രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും ചില സംസ്ഥാന മന്ത്രിമാര്‍ കണ്ടിട്ടില്ല. ഇവരുമായുള്ള ചര്‍ച്ചയും നടക്കും.
അതേസമയം സംസ്ഥാനത്തിന്റെ പൂര്‍ത്തിയാവാനുള്ള ചില പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് കേന്ദ്രമന്ത്രിമാരുടെ സമയം ചോദിച്ചതായും രാഷ്ട്രീയത്തിനതീതമായി കര്‍ണാടകയുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha





















