പാണ്ടിക്കാട് ബൈക്കില്‍ കടത്തുകയായിരുന്ന ലക്ഷങ്ങളുടെ കുഴല്‍ പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍

ബൈക്കില്‍ കടത്തുകയായിരുന്ന 18,17,000 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. മക്കരപറമ്പ് ചേലൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അബ്ദുല്ല കുട്ടിയാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല സ്‌പെഷ്യല്‍ സ്‌ക്വാഡും പാണ്ടിക്കാട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. റഫീഖും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പാണ്ടിക്കാട് ടൗണില്‍ വെച്ച് പിടികൂടിയത്. പണം കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. വിവരം ആദായ നികുതി വകുപ്പിനും ഇഡിക്കും കൈമാറിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















