ആശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാനായി എത്തിയ സ്ത്രീയ്ക്ക് പാമ്പു കടിയേറ്റു.... പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്

ആശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാര്‍ഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
ഇന്നലെ രാത്രി 12മണിയ്ക്കാണ് ലതയെ അണലി കടിച്ചത്. പാമ്പ് കടിച്ച ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വച്ചാണ് അണലിയുടെ കടിയേറ്റത്.
ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേയ്ക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ .
"
https://www.facebook.com/Malayalivartha





















