ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടര്‍ന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടര്‍ന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയില്‍. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തില്‍ പ്രവീണ്‍ (40), മുട്ടത്തറ ശിവജി ലെയിനില്‍ ടി സി 42/785 പുതുവല്‍ പത്തിന്‍വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്.
ആയുര്‍വേദ കോളജ് ആശുപത്രി ജംഗ്ഷനില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടര്‍ന്ന് ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്. സ്ത്രീയുടെ ബാഗ് ഇരുവരും ചേര്‍ന്ന് പിടിച്ചുപറിക്കാനായി ശ്രമിച്ചെങ്കിലും പ്രതിരോധിച്ചതോടെ ഇവര്‍ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് പഴവങ്ങാടിയിലും പരുത്തിക്കുഴിയിലും വഞ്ചിയൂരിലും ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചവരെ പിന്തുടര്‍ന്ന് ആഭരണങ്ങളും മൊബൈലും പിടിച്ചുപറിച്ചതും ഇവരാണെന്ന് പൊലീസ. മോഷണത്തിനായി ഉപയോഗിച്ച ബൈക്കുകളും വിവിധയിടങ്ങളില്‍നിന്ന് തട്ടിയെടുത്തതാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha





















