തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ച കേസ്.. പുതിയതുറ സ്വദേശി ടൈറ്റസിനെ റിമാന്റ് ചെയ്തു... സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ്

തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെകടന്നുപിടിച്ച കേസില്‍ പുതിയതുറ സ്വദേശി ടൈറ്റസിനെ റിമാന്റ് ചെയ്തു.തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് പ്രതിയെ 14 ദിവസം റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചത്. സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്ന ആളാണ് പ്രതിയെന്ന് തമ്പാനൂര്‍ പൊലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി മാനസിക വൈകല്യമുള്ള ആളാണെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണ കേസുകളില്‍ സ്ഥിരം പ്രതിയാണെന്നും തമ്ബാനൂര്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജൂണ്‍ 12 രാവിലെ 11ന് തമ്ബാനൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള റോഡിലാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാന്‍ ബസ് ഇറങ്ങി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞുള്ള ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങി നടപ്പാതയിലൂടെ സഞ്ചരിക്കവേ പിന്നാലെയെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം യുവതിയെ മറികടന്നുപോയി കുറച്ചുനേരം നോക്കിനില്‍ക്കുകയും ചെയ്തു. യുവതി പ്രതികരിക്കാനൊരുങ്ങിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും വിവരമറിയിച്ചു
ജൂണ്‍ 15 ന് രാവിലെ 11 മണിയോടെ പുതിയതുറ ഭാഗത്തു നിന്നുമാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. 40 വയയുള്ള ആളാണ് പ്രതിയെന്നാണ് യുവതി മൊഴി നല്‍കിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മുഖം വ്യക്തമായില്ല.
പ്രദേശത്ത് സ്ഥിരമായി നില്‍ക്കുന്നയാളാണ് പ്രതിയെന്നായിരുന്നു പോലീസ് ആദ്യം സംശയയിച്ചത്.. സാമൂഹ്യ വിരുദ്ധരും അലഞ്ഞ് തിരഞ്ഞു നടക്കുന്നവരുടെയും താവളമായി ഓവര്‍ബ്രിഡ്ജിന്റെ ഭാഗങ്ങള്‍ മാറിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് പകല്‍ സമയത്തുപോലും അതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഇവിടെ സാമൂഹ്യ പ്രവര്‍ത്തകര്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കാറുണ്ട്. .
https://www.facebook.com/Malayalivartha





















