പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി...

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം വിധിക്കും.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പഠനത്തിന് സഹായം നല്‍കാമെന്നും ഇതിന്റെ കൂടെ കോസ്മറ്റോളജി കോഴ്സ് കൂടി പഠിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്സോ പരാതിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം പോക്സോ കേസില്‍ ജാമ്യംതേടി മോന്‍സന്‍ മാവുങ്കല്‍ നേരത്തെ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ അറസ്റ്റിലായ അന്നുമുതല്‍ മോന്‍സന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോക്സോ അടക്കം പതിനാറോളം കേസുകള്‍ മോന്‍സന്റെ പേരില്‍ നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha





















