മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് രവിപുരം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം... ഒരാള്‍ കസ്റ്റഡിയില്‍

മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് രവിപുരം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം. രാവിലെ 11 ഓടെയാണ് സംഭവം നടന്നത്. മദ്യം വാങ്ങാനെത്തിയ യുവാവ് ഔട്ട്‌ലെറ്റിലെ വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി.
ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വൈപ്പിന്‍ സ്വദേശി സോന്‍കുമാറിനെ (സോനു -25) കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ കണ്ട് മുങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി ഔട്ട്‌ലെറ്റില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കി.
കൈവശമുണ്ടായിരുന്ന പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി ഔട്ട്‌ലെറ്റിനുനേരെ വലിച്ചെറിയുകയും ചെയ്തു. കുപ്പിയുടെ ചീള് കാലില്‍ കൊണ്ട് മദ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും സംഘര്‍ഷത്തില്‍ ബിവറേജ് ജീവനക്കാരനും പരിക്കേറ്റു. വൈപ്പിന്‍ സ്വദേശി ബോണിക്കായി (25) പൊലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha





















