തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് പുറത്തു കടന്നതായി സംശയം? ജീവനക്കാര്‍ കുറവന്‍കോണത്ത് കുരങ്ങിന് വേണ്ടി തിരച്ചില്‍ നടത്തുന്നു

തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് മൃഗശാല വിട്ടതായി സംശയം. ജീവനക്കാര്‍ കുറവന്‍കോണത്ത് കുരങ്ങിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. ഈ ഭാഗത്ത് കണ്ടു എന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃഗശാലയിലേക്ക് പുതുതായി കൊണ്ടു വന്ന ഹനുമാന്‍ കുരങ്ങില്‍ ഒരെണ്ണം ചാടിപ്പോയത്. അഞ്ച് ദിവസമായിട്ടും കുരങ്ങിനെ തിരിച്ച് കൂട്ടിലെത്തിക്കാനായി മൃഗശാല അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ നാല് ദിവസം കുരങ്ങ് മൃഗശാലയിലെ വലിയ മരത്തില്‍ ഉണ്ടായിരുന്നു.
തിരിച്ച് കൂട്ടിലെത്തിക്കാന്‍ വേണ്ടി പല വഴികളും മൃഗശാല അധികൃതര്‍ നോക്കിയിരുന്നെങ്കിലും നടന്നില്ല. ഇന്ന് രാവിലെ കുരങ്ങ് മരത്തില്‍ നിന്ന് ചാടിപ്പോയതായാണ് സംശയിക്കുന്നത്.
കുരങ്ങിനെ നിരീക്ഷിക്കുന്നതിനായി രണ്ട് ജീവനക്കാരെ മരത്തിനടുത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വലിയ മരമായത് കൊണ്ട് തന്നെ കുരങ്ങ് മുകളില്‍ ഉണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടായി. ഈ സമയത്താണ് കുറവന്‍കോണത്ത് നിന്ന് നാട്ടുകാര്‍ മൃഗശാല അധികൃതരെ വിളിച്ച് കുരങ്ങിനെ കണ്ട വിവരം അറിയിച്ചത്.
ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കുരങ്ങിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ നാട്ടുകാര്‍ കണ്ടു എന്ന് പറയുന്നത് നാടന്‍ കുരങ്ങ് ആയിരിക്കാം എന്നാണ് അധികൃതരുടെ സംശയം.
" f
https://www.facebook.com/Malayalivartha





















