അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തില്‍ എത്തിക്കാന്‍, AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടുന്നു.... സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ച മാത്രം... കര്‍ണാടക മുന്‍ സര്‍ക്കാര്‍ നിബന്ധന വെച്ചതോടെ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു...കെ സി കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും...

ഏപ്രില്‍ 17-നാണ് മദനിക്ക് നാട്ടിലെത്താന്‍ സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത്. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാന്‍ മൂന്നാഴ്ചമാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ കെ.സി.വേണുഗോപാലുമായി മദനിയുടെ ബന്ധുക്കള്‍ സംസാരിച്ചിരുന്നു.യാത്രച്ചെലവിന്റെ കാര്യത്തില്‍ ഇളവു ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മദനിയുടെ സഹോദരങ്ങളായ ജമാല്‍ മുഹമ്മദ്, സിദ്ദിഖ് എന്നിവര്‍ കെ.സി.വേണുഗോപാലിനെ കണ്ടത്. യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സി.ആര്‍.മഹേഷ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മദനിക്ക് കേരളത്തിലെത്തി രോഗബാധിതനായ പിതാവിനെ കാണാനും ചികിത്സ നടത്താനുമായി അനുമതി തേടി കര്‍ണാടക സര്‍ക്കാരില്‍ വേണുഗോപാല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ കർണ്ണാടകയിൽ സർക്കാർ മദനിയുടെ കേസ് അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.കണക്കിൽ 60 ലക്ഷത്തോളം രൂപയാണ് കർണാടക പൊലീസ് മഅദനിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മഅദനിയുടെ കേരള സന്ദർശനത്തിലുടനീളം അനുഗമിക്കുന്ന 20 പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രാ, താമസ സൗകര്യങ്ങൾക്കടക്കമാണ് ഇത്രയും തുക എന്നായിരുന്നു വിശദീകരണം.ഇതിനെതിരെ കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. എന്നാൽ പൊലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച കോടതി ചെലവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി തള്ളിയിരുന്നു . കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റൻറ് കമ്മീഷണർ ഡോ. സുമീത് ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്. ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ മദനി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കേസിൽ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികൾ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബെംഗളൂരു വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് മദനിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കര്‍ണാടക എതിര്‍ നിലപാടാണ് സ്വീകരിച്ചത്.ബാബറി മസ്ജിദ് പൊളിക്കലിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂർ സ്ഫോടന കേസിലും മദനി പ്രതി ആയിരുന്നുവെന്ന് അന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
എൺപതുകളിൽ അതിതീവ്രവാദമാണ് മദനിയ്ക്ക് കേരളത്തില്‍ സൃഷ്ടിച്ചത്. കേരളത്തില്‍ തീവ്രവാദം പിടിമുറുക്കിയ സമയത്താണ് മദനി വന്നത്. തീവ്രവാദ പ്രസംഗങ്ങളില്‍ ഒരുപാട് കേസുകളും മദനിയ്ക്ക് എതിരെ വന്നു. തീവ്ര ഇസ്ലാമിക വര്‍ഗീയതയാണ് മദനി ഊതിപ്പെരുപ്പിച്ചത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദനി കേരളയാത്ര നടത്തി.
https://www.facebook.com/Malayalivartha





















