സ്റ്റാലിന്റെ ചതി...അറസ്റ്റിലായ സെന്തിൽ വി.ബാലാജി വകുപ്പില്ലാത്ത മന്ത്രിയായി, തുടരുമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവ്...സെന്തിലിനെ എട്ടു ദിവസം ഇഡി കസ്റ്റഡിയിൽ വിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു...

എന്നാലും നമ്പാ ഈ ചതി വേണ്ടായിരുന്നു എന്നായിരിക്കും ഇപോയി ഇ ഡി അറസ്റ്റിൽ ബോധം കേട്ട് വീണ സെന്തിൽ ബാലാജി ചിന്തിക്കുണ്ടാവുക, ഇ ഡി ആണെകിൽ തൂക്കിയെടുക്കുകയും ചെയ്തു. അതും പോരാഞ്ഞിട്ട് ഇപ്പോൾ ആശുപത്രയിൽ കിടക്കുമ്പോൾ അടുത്തൊരു ഷോക്ക് , അതും സ്വന്തം നൻപൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ അടുത്ത് നിന്ന്...അറസ്റ്റിലായ സെന്തിൽ വി.ബാലാജി വകുപ്പില്ലാത്ത മന്ത്രിയായി തുടരുമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവ്. മന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് വകുപ്പുകൾ മാറ്റുന്നതെന്നാണ് ഉത്തരവിലുള്ളത്. വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ലെന്ന് ഗവർണർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്. സെന്തിലിന്റെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകിയിരുന്നു. വൈദ്യുതിവകുപ്പ് തങ്കം തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കുമാണു കൈമാറുക. ഇതിനു മുൻപ് തീരുമാനം എടുത്തതായി റിപോർട്ടുകൾ പുറത്തു വന്നിരുനെകിലും, ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. ഇതിപ്പോൾ ആശുപത്രിയിൽ കിടക്കുന്ന സെന്റിലിന്റെ നെഞ്ച് വേദന ഒന്നും കൂടി കൂട്ടിയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്..സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇഡി സമന്‍സ് അയച്ചു.
അശോക് കുമാറും കോഴയുടെ ഗുണഭോക്താവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശോക് കുമാര്‍ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.കേസുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി ചൊവ്വാഴ്ചയാണ് സെന്തിലിനെ അറസ്റ്റ് ചെയ്തത്. സെന്തിലിനെ എട്ടു ദിവസം ഇഡി കസ്റ്റഡിയിൽ വിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. എല്ലായിടത്തും പണി കിട്ടി കൊണ്ടേ ഇരിക്കുകയാണ്. സെന്തിലിന് താങ്ങായി സ്റ്റാലിൻ പുറത്തു അണ്ണാമലയെയും മോദിയെയും എല്ലാം വിറപ്പിച്ചു നിർത്തുണ്ടെങ്കിലും. സ്വന്തം പാർട്ടിയും കോടതിയും വരെ തേച്ചു.. അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയെ കൈവിട്ട് കോടതി. സെന്തിലിനെ എട്ടു ദിവസം എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന സെന്തിലിനെ ആശുപത്രിയിൽ വച്ചുതന്നെ ഇഡി ചോദ്യം ചെയ്യുമെന്നാണു വിവരം. സെന്തിലിന്റെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്. വകുപ്പില്ലാമന്ത്രിയായി സെന്തിലിനു തുടരാനാകില്ലെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതോടെ സെന്തിൽ രാജിവയ്ക്കേണ്ടി വന്നേക്കും. സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.10 വർഷം മുൻപ് അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്തെ കോഴക്കേസിൽ ചൊവ്വാഴ്ചയാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്.
നെഞ്ചുവേദനയെന്നു പറഞ്ഞു കരഞ്ഞ മന്ത്രിക്കു ചെന്നൈ ഓമന്തൂരാർ ഗവ. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ 3 ഹൃദയധമനികളിൽ തടസ്സം സ്ഥിരീകരിച്ചു.അടിയന്തര ബൈപാസ് ശസ്ത്രക്രിയ നടത്താനുള്ള പരിശോധനകൾ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഡിഎംകെയുടെ ആരോപണം. ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോള്‍ സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ.ഏതായാലും രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്...തമിഴ് നാട്ടിൽ..
https://www.facebook.com/Malayalivartha





















