Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്.. എന്തുകൊണ്ട് വായ്പാ പരിധി വെട്ടുകുറച്ചു..? കേന്ദ്ര സർക്കാരിന്റെ ഉത്തരം കിട്ടിയതും അടുത്ത നടപടിയിലേക്ക്...

17 JUNE 2023 01:30 PM IST
മലയാളി വാര്‍ത്ത

ഒരു തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്..കിഫ്ബി വായ്പയും സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ട്രഷറി നിക്ഷേപവും കണക്കിലെടുത്താണ് കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്രം. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളം. എന്തുകൊണ്ട് വായ്പാ പരിധി വെട്ടിക്കുറച്ചുവെന്ന് ചോദിച്ച് കേരളം കത്തയച്ചിരുന്നു. അതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 10.81ലക്ഷം കോടിയാണ്. ഇതിന്റെ 3.% ആയ 32442 കോടി വായ്പയെടുക്കാം. നബാർഡ് വായ്പയും ദേശീയ സമ്പാദ്യ പദ്ധതി വായ്പയും കുറച്ചാൽ ഈ വർഷം 28550 കോടി വായ്പയെടുക്കാൻ അനുവദിക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. അത് ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുവദിച്ചത് 15390 കോടി മാത്രം.അനുവദിച്ചത് ഡിസംബർ വരെയുള്ള വായ്പാനുമതിയാണെന്ന് കേന്ദ്രത്തിന്റെ വിദശീകരണക്കുറിപ്പിലുണ്ട്.

 

മാർച്ച് 31വരെ 20521കോടിയാണ് വായ്പാനുമതി. നിയമാസൃതമായ 32442 കോടിക്ക് പുറമെ വൈദ്യുതി മേഖലയിലെ പരിഷ്കരണം, കേന്ദ്ര പദ്ധതികളുടെ പുരോഗതി,ആരോഗ്യരംഗത്തെയും അടിസ്ഥാനസൗകര്യമേഖലയിലേയും പദ്ധതികളുടെ പേരിലുള്ള ആനുകൂല്യം എന്നിവ ചേർത്ത് മൊത്തം 41898.94 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.എന്നാൽ 900 കോടി നബാർഡ് വായ്പ,ദേശീയ സമ്പാദ്യ പദ്ധതിയിലേക്ക് സംസ്ഥാന വിഹിതമായ 3500 കോടി,

റീബിൽഡ്കേരള ഉൾപ്പെടെയുള്ള വിദേശ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾക്കായി കിട്ടിയ 1300 കോടി, കിഫ്ബിയും സാമൂഹ്യസുരക്ഷാപെൻഷൻ ലിമിറ്റഡും ചേർന്നെടുത്ത വായ്പാ ബാദ്ധ്യതയുടെ പേരിലുള്ള 2500 കോടി എന്നിവ കുറയ്ക്കും പുറമെ വർഷാവസാനം ട്രഷറിയിലും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലും നീക്കിയിരുപ്പായുള്ള നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ വായ്പായായി കണക്കാക്കി 13177.61കോടിയും ചേർത്ത് 21377കോടി കുറച്ചെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഇത് നീതിപൂർവ്വകമല്ലെന്നാണ് സംസ്ഥാനം കരുതുന്നത്. ട്രഷറി നീക്കിയിരുപ്പ് ഈ വർഷം വെറും 6000 കോടിയേയുള്ളുവെന്ന് സി.എ.ജി.റിപ്പോർട്ടുണ്ട്. അത് കണക്കിലെടുക്കാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി തുകയെടുത്താണ് കേന്ദ്രം ട്രഷറി നീക്കിയിരുപ്പ് കണക്കാക്കിയത്. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെപരിധിയിൽപ്പെടുത്തുന്നതും ശരിയല്ല. സമാനമായ വായ്പകൾ കേന്ദ്ര സർക്കാരിന്റെ വായ്പാ പരിധിയിൽപ്പെടുത്തുന്നില്ലെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.

 

വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ധനസ്ഥിതിയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ബഡ്ജറ്റിതര വായ്പ ലഭ്യമാക്കാൻ സർക്കാർ നേരത്തെ ശ്രമം തുടങ്ങിയിരുന്നു..കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ ബഡ്ജറ്റിതര സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുകയും തുടർന്ന് ഇതിനെ പൊതുവായ്പയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനുമാണ് ശ്രമം.മാസം 14000 കോടി രൂപയാണ് വിവിധ ചെലവുകൾക്കായി സംസ്ഥാനത്തിനു വേണ്ടത്. സംസ്ഥാന വരുമാനവും കേന്ദ്രവിഹിതവും നിലവിലെ വായ്പാലഭ്യതയും ചേർത്താൽ ആയിരം കോടിയുടെ കമ്മിയുണ്ടാകും. ഇത് മറികടക്കാനാണ് ബഡ്ജറ്റിതര വായ്പയ്ക്കുള്ള (ഒാഫ് ബഡ്ജറ്റ്) ശ്രമം.ഇനിയിപ്പോൾ വിശദീകരണം കൂടെ ലഭിച്ച സ്ഥിതിക്ക് നേരിട് സുപ്രിം കോടതിയിൽ എത്തിയിരിക്കുകയാണ് സർക്കാർ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends