പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്, ഈജിപ്‌ത് സന്ദർശനത്തിനായി ഈ മാസം 20ന് പുറപ്പെടും. യു.എസിൽ തിരക്കേറിയ പരിപാടികളാണ് പ്രധാനമന്ത്രിക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്, ഈജിപ്‌ത് സന്ദർശനത്തിനായി ഈ മാസം 20ന് പുറപ്പെടും. യു.എസിൽ തിരക്കേറിയ പരിപാടികളാണ് പ്രധാനമന്ത്രിക്ക്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള നിർണായക ചർച്ചയ്‌ക്കു പുറമെ യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ജൂൺ 21ന് അദ്ദേഹം ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും.
ജൂൺ 22-ന് വൈറ്റ് ഹൗസിൽ അദ്ദേഹത്തെ 21 ഗൺ സല്യൂട്ട് നൽകി സ്വാഗതം ചെയ്യും. പ്രസിഡന്റ് ബൈഡനുമായി ചർച്ച നടത്തുകയും അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ, ജി.ഇ-414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റം, എംക്യു-9ബി സായുധ ഡ്രോണുകൾ തുടങ്ങിയ ഇടപാടുകളിൽ പ്രഖ്യാപനമുണ്ടായേക്കും. പിന്നീട് യു.എസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യും. 2016ലും മോദി യു.എസ് കോൺഗ്രസിൽ പ്രസംഗിച്ചിരുന്നു.
23 ന് അമേരിക്കയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച. തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നൽകുന്ന ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുക്കും. വാഷിംഗ്ടണിലെ റാലിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും. ജൂൺ 24ന് ആദ്യ ഈജിപ്‌റ്റ് സന്ദർശനത്തിനായി കെയ്‌റോയിലേക്ക് പോകും. പ്രസിഡന്റ് സിസിയുമായി കൂടിക്കാഴ്‌ച നടത്തും. ഈജിപ്റ്റിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. 25ന് പ്രധാനമന്ത്രി മടങ്ങും.
https://www.facebook.com/Malayalivartha





















