ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം... യുവാവ് ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചാണ് മോഷണശ്രമം നടത്തിയത്

അത്താണിയിലെ ഫെഡറല്‍ ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം. ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ് ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചാണ് മോഷണശ്രമം നടത്തിയത്. ജീവനക്കാരും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലാണ് അക്രമിയെ പിടികൂടിയത്.
വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് എന്ന യുവാവാണ് ബാങ്കിനുള്ളില്‍ അതിക്രമിച്ച് കടന്ന് ഭീതി പടര്‍ത്തിയത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്ത് മാറ്റി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക പ്രശ്‌നം മൂലമാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇയാള്‍ മാനസികമായി വെല്ലുവിളി നേരിടുന്നതായും സംശയമുണ്ട്.
അതേസമയം എറണാകുളം രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ ഇന്നലെ ഉച്ചയ്ക്കായിരുന്നു ബോംബേറുണ്ടായത്. മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനി പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം രാവിലെ പത്തിന് എടവനക്കാട് സ്വദേശി സോനു എന്ന യുവാവ് മദ്യം വാങ്ങാനെത്തിയിരുന്നു. ഔട്ട്‌ലെറ്റില്‍ വനിതാ ജീവനക്കാരാണ് കൂടുതലും ഉള്ളത്. അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തു. പിന്നാലെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പൊലീസ് എത്തിയപ്പോള്‍ അവിടെ നിന്ന് മുങ്ങി. അതിന് ശേഷം സുഹൃത്ത് വീണ്ടും എത്തി ഔട്ട്‌ലെറ്റില്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ബോംബ് ഔട്ട്‌ലെറ്റിന് നേരെ എറിയുകയും ചെയ്തു. തീ പിടിക്കാത്തതിനാല്‍ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha





















