Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലോകബാങ്ക് വായ്പ അനുവദിച്ച സന്തോഷത്തില്‍ പിണറായി;1228 കോടി ലോകബാങ്കിന്റെ കാലുപിടിച്ച് ഒപ്പിച്ചത്,അടുത്ത ധൂര്‍ത്തിനുള്ള വകയൊത്തു,മലയാളി മുണ്ടുമുറുക്കി പണിയെടുത്തോ കടം വീട്ടണം,കടംകൊണ്ട് പൊറുതിമുട്ടി കുറച്ച് സമാധാനം തരുമോ

17 JUNE 2023 08:28 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലേക്കുള്ള പോക്ക് വെറുതെ ആയില്ല. ലോക ബാങ്ക് കേരളത്തിന് 1228 കോടി രൂപയുടെ വായ്പകൂടി അനുവദിച്ചു. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്കാണ് ലോക ബാങ്ക് കേരളത്തിന് അധിക വായ്പ അനുവദിച്ചത്. പക്ഷെ ഈ പറഞ്ഞ ഒന്നിനും വേണ്ടിയും ഈ തുക എടുക്കില്ല. പകരം ഇവരുടെ ധൂര്‍ത്തിന് തന്നെ പോകും. 2018 പ്രളയത്തിലെ ജനങ്ങള്‍ ഇപ്പോഴും കടത്തിണ്ണയില്‍ കിടക്കുന്നതേയുള്ളു. അവര്‍ക്ക് കൂര ഉണ്ടാക്കി കൊടുക്കാനെന്നും പറഞ്ഞ് കിട്ടാവുന്നിടത്ത് നിന്നെല്ലാം മേടിച്ച് കൂട്ടിയിരുന്നു. എന്നിട്ട് ആ തുകയൊക്കെ എവിടെ. എന്തായാലും പുതിയ വായ്പ കിട്ടിയിട്ടുണ്ട് മലയാളികള്‍ മുണ്ട് മുറുക്കി ഉടുത്ത് പണിക്കിറങ്ങിക്കോ കടം വീട്ടേണ്ടതല്ലെ.

ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വായ്പ അനുവദിച്ചുകൊണ്ട് ലോക ബാങ്ക് വ്യക്തമാക്കി. നേരത്തെ നല്‍കിയ 1023 കോടിയുടെ വായ്പയ്ക്ക് പുറമെയാണ് പുതിയ വായ്പ അനുവദിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പടെ 14 വര്‍ഷത്തെ കാലാവധിയോടെയാണ് ലോക ബാങ്ക് പുതിയ വായ്പ അനുവദിച്ചിരിക്കുന്നത്. തീരദേശ ശോഷണം പരിഹരിക്കുന്നതിനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും അധിക ധനസഹായത്തിന്റെ വിനിയോഗമെന്ന് ലോക ബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.

കേരളം പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കും വിധേയമാകുകയാണ്. 2021ല്‍ നടന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 100 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടാകുകയും ചെയ്‌തെന്നും ലോകബാങ്ക് വിലയിരുത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മുമ്പ് ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് ലോക ബാങ്ക് അധിക വായ്പ അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

അതിന് റീ ബില്‍ഡ് കേരള കടലാസില്‍ കിടക്കുന്നതല്ലേയുള്ളു. ഭരണത്തില്‍ നിന്നിറങ്ങാന്‍ ഇനി മൂന്ന് കൊല്ലം കൂടിയേ ഉള്ളു ഇനിയെങ്കിലും വല്ലതും നടക്കുമോ ആവോ. ഏതായാലും അമേരിക്കയിലേക്കുള്ള പോക്കിന്റെ കൃത്യമായ വിവരം ഇന്നാണ് വ്യക്തമായത്. ലോക കേരള സഭ ഒന്നുമായിരുന്നില്ല ലക്ഷ്യം ലോക ബാങ്കുമായുള്ള ചര്‍ച്ച തന്നെയായിരുന്നു പ്രധാനം. പോയ വകയില്‍ അവരുടെ കാലുപിടിച്ച് വായ്പ തരപ്പെടുത്തി. കടവും കടത്തിന്മേല്‍ കടവും എന്നിട്ടും വീണ്ടും കടമെടുപ്പ്. ഇതൊക്കെ നമ്മുടെ തലയിലേക്ക് തന്നെയാണ്. അമേരിക്കയിലും ക്യൂബയിലും പോയി ധൂര്‍ത്ത് നടത്തിയതിന്റെ കാശും ഈ വായ്പയില്‍ വകയിരുത്തണം. കഴുത്തറ്റം കടത്തില്‍ നില്‍ക്കുന്നൊരു സംസ്ഥാനമാണ് കേരളം. സകലമാന മേഖലയും പരാജയമാണ്. എന്നിട്ടും ഇതൊന്നും പിണറായി സര്‍ക്കാരിനൊരു പ്രശ്‌നമേയല്ല വീണ്ടും കടം കിട്ടുന്നിടം തപ്പുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends