ആര്‍ഷോയെ താങ്ങുന്ന ഗോവിന്ദന്‍ ഇതൊന്ന് കേള്‍ക്കുക?;സിപിഎമ്മിന്റെ പൊയ്മുഖം വലിച്ചുകീറി നിമിഷ,ധാര്‍മ്മികത തൊട്ട് തീണ്ടിയിട്ടില്ലാത്ത വര്‍ഗ്ഗം അതാണ് എസ്എഫ്‌ഐ,സ്ത്രീ സുരക്ഷ ഇവരുടെ കപടത,ആര്‍ഷോയും സംഘവും അപമാനിച്ച നിമിഷയുടെ വെളിപ്പെടുത്തലുകള്‍

അനുവാദമില്ലാതെ ഒരാള്‍ കടന്നുപിടിച്ചാലുണ്ടാവുന്ന അരക്ഷിതാവസ്ഥയുണ്ട്, ട്രോമയുണ്ട്. നാളുകളെടുത്തു അതില്‍ നിന്നു പുറത്തുകടക്കാന്‍. ഞാനിത്രത്തോളം പിടിച്ചുനില്‍ക്കുമെന്ന് അവര്‍ കരുതിക്കാണില്ല. ഞാന്‍ വിവാഹിത അല്ലായിരുന്നെങ്കില്‍ മറ്റ് പല കഥകളോ കേസുകളോ എന്റെ പേരില്‍ വന്നേനെ. എന്നിട്ട് അവരുടെ വഴിക്ക് കൊണ്ടുവന്നേനെ. ഇതൊന്നും നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയിച്ചേനെ. ഇത് എഐഎസ്എഫ് മുന്‍ നേതാവ് നിമിഷ രാജുവിന്റെ വാക്കുകളാണ്. നിമിഷയെ കേരളം മറന്നിട്ടുണ്ടാകില്ല പിഎം ആര്‍ഷോയെന്ന ക്രിമിനലും സംഘവും ചേര്‍ന്ന് എംജി സര്‍വ്വകലാശാലയിലിട്ട് ചവിട്ടി മെതിച്ച പെണ്‍കുട്ടി. ജാതി പറഞ്ഞ് ആക്ഷേപിക്കുകയും നിന്നെ തന്തയില്ലാത്തെ കൊച്ചിനെ പ്രസവിപ്പിക്കുമെന്നും സിപിഎമ്മുകാരുടെ കണ്ണിലുണ്ണി എസ്എഫ്‌ഐ നേതാക്കള്‍ പൊതുമധ്യത്തില്‍ അധിക്ഷേപിച്ച പെണ്‍കുട്ടി. ഇതായിരിക്കും ചിപിഎമ്മിന്റെ സ്ത്രീ സുരക്ഷ. ഈ ക്രിമിനലിനെ തൊട്ടതിനാണ് സിപിഎം നേതാക്കള്‍ കൂടോടെ ഇളകി മാധ്യമങ്ങളുടെ നെഞ്ചത്തോട്ട് കേറിയത്. ആര്‍ഷോ നിങ്ങള്‍ സിപിഎമ്മുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരിക്കും പക്ഷെ ബാക്കി വരുന്ന മലയാളികള്‍ക്ക് ആര്‍ഷോ ഒരു പുണ്ണാക്കുമല്ല, ഒരു ക്രിമിനല്‍ മാത്രമാണ്.
ഇനി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനോടാണ് പറയാനുള്ളത്. ഗോവിന്ദനായിരുന്നല്ലോ ആര്‍ഷോ മോനെ താങ്ങി തലയില്‍ വെച്ചിരിക്കുന്നത്. നിമിഷയുടെ പാര്‍ട്ടി നിങ്ങള്‍ നോക്കണ്ട പക്ഷെ ഒരു സ്ത്രീ എന്ന നിലയ്ക്ക് നിമിഷയ്ക്ക് പറയുന്നത് ഒന്ന് കേള്‍ക്കുക. അല്ല പോത്തിന്റെ ചെവിയില്‍ വേദമോതുന്നതും സിപിഎമ്മിനോട് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷെ മലയാളികളെ നിങ്ങളിതൊന്ന് കേള്‍ക്കുക. ആര്‍ഷോയുടെ തനിനിറം എന്തെന്ന് കേരളം തിരിച്ചറിയുക. പാര്‍ട്ടി ഗ്രൂപ്പുകളിലൊക്കെ ആര്‍ഷോയുടെ ചിത്രവും വെച്ച് ബിജിഎം കുത്തിക്കയറ്റി ആ സാധനത്തെ എത്ര വെളുപ്പിച്ചെടുക്കാന്‍ നോക്കിയാലും കാര്യമില്ല. തൊട്ടിത്തരം അത് പുറത്തുവരിക തന്നെ ചെയ്യും. നിലപാട് പോലും ഇതാണോ ഇവരുടെ നിലപാട്. പെണ്ണെന്ന് പോലും നോക്കാതെ ചവിട്ടി മെതിക്കുകയും ശക്തമായ് പ്രതികരിക്കുമ്പോള്‍ സൈബര്‍ കൂട്ടത്തെ ഇറക്കി അങ്ങേയറ്റം അധിക്ഷേപിക്കുകയും ചെയ്യുക. എന്നിട്ട് മാറിയിരുന്ന് കവല പ്രസംഗം സ്ത്രീ സുരക്ഷ പോലും. കേരളം പുച്ഛിച്ച് തള്ളണം ഇവറ്റകളെ ഇവറ്റകളുടെ ഇരട്ടത്താപ്പ് നയങ്ങളെ. ധാര്‍മ്മികത തൊട്ട് തീണ്ടിയിട്ടില്ലാത്ത തൊട്ടിക്കൂട്ടം.
2021 ഒക്ടോബറില്‍ എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എസ്.എഫ്.ഐഎ.ഐ.എസ്.എഫ്. സംഘര്‍ഷത്തിനിടെ അതിക്രമം നേരിട്ട വ്യക്തിയാണ് നിമിഷ. ലൈംഗികാതിക്രമം, സ്ത്രീവിരുദ്ധവും ജാതീയവുമായ അധിക്ഷേപം എന്നീ കുറ്റങ്ങളാണ് ആര്‍ഷോയ്‌ക്കെതിരേ ഫയല്‍ ചെയ്തിരിക്കുന്നത്. പിന്നീട് ആര്‍ഷോയെ തെറ്റായി തിരിച്ചറിഞ്ഞതാണെന്നും കേസില്‍ നിമിഷയ്ക്ക് പരാതിയില്ലെന്നുമുള്ള സത്യവാങ്മൂലം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ അങ്ങനെയൊരു സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ആര്‍ഷോയ്‌ക്കെതിരേയുള്ള ഒരു പരാതിയും പിന്‍വലിച്ചിട്ടില്ലെന്നുമാണ് നിമിഷ പറയുന്നത്. കേസ് അട്ടിമറിക്കാന്‍ പോലീസ് ഉള്‍പ്പെടെ കളിച്ചു. ആര്‍ഷോയെ രക്ഷിച്ചെടുക്കാന്‍ നിമിഷയെ അങ്ങേയറ്റം ആക്ഷേപിച്ചു. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടായി. ദളിത് സംരക്ഷണത്തിനുള്ള നിയമം ഞാന്‍ ദുരുപയോഗിച്ചു എന്ന രീതിയിലാണ് പോലീസ് സംസാരിച്ചത്. ബാധിക്കപ്പെട്ടയാള്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് അവന്റെ ആവലാതി പറയുമ്പോള്‍ അവരെ ഉപദേശിച്ച് ആ ഉപദേശം മൊഴിയായി രേഖപ്പെടുത്തിയാല്‍ എങ്ങനെയുണ്ടാവും? മൊഴി രേഖപ്പെടുത്തുമ്പോള്‍ ഞാന്‍ ആക്ടിവിസ്റ്റിനെപ്പോലെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞാനൊരു എ.ഐ.എസ്.എഫ് ആക്ടിവിസ്റ്റാണ്. ആക്ടിവിസം എന്നതുകൊണ്ട് ഇവരെന്താണ് മനസിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ എവിടെയെങ്കിലും ഒരു ആക്ടിവിസ്റ്റിന് മൊഴി കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ? ഞാനെവിടെയും കണ്ടിട്ടില്ല. ഒടുക്കം എന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നും അതൊരു തെറ്റായ പരാതിയാണെന്നുമുള്ള പോലീസിന്റെ ഫൈനല്‍ റിപ്പോര്‍ട്ടും പുറത്തുവന്നു.
നിമിഷയെ ചാടിച്ചവിട്ടുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ സംഭവം കേസ്സായതോടെ ആര്‍ഷോ ആ പരിസരത്തേ ഉണ്ടായിരുന്നില്ലെന്ന വാദം വന്നു. എന്നാല്‍ അന്ന് പുറത്തുവന്ന വീഡിയോ ഈ വാദം പൊളിച്ചു. എസ്.എഫ്.ഐ. പ്രധാനശക്തിയായി നില്‍ക്കുന്ന പല ക്യാമ്പസുകളിലും മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് നിമിഷ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം അവര്‍ക്ക് മാത്രമുള്ളതാണ്. എതിര്‍പക്ഷത്തെ ഇല്ലായ്മ ചെയ്തിട്ടാണോ ജനാധിപത്യം പുലര്‍ത്തേണ്ടത്? അങ്ങനെയുള്ളവര്‍ ഫാസിസ്റ്റുകളാണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. മത്സരിക്കാന്‍ വരുന്ന ആളുകളെ തല്ലിയോടിക്കുന്ന രീതി ഇടതുപക്ഷ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ല. എന്റെ കാര്യത്തിലും അതുതന്നെയാണ് നടക്കുന്നത്. എന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചതിലൂടെ രാഷ്ട്രീയത്തിലേക്ക് വരാനാഗ്രഹിക്കുന്ന എത്രയോ പെണ്‍കുട്ടികളെയാണ് അവര്‍ തടഞ്ഞത്.ഞാന്‍ ഭയപ്പെട്ടിട്ടില്ല, ഈ നിമിഷം വരെയും. ഏറെ ആര്‍ജ്ജവത്തോടെ നിമിഷ പറയുന്നു.
https://www.facebook.com/Malayalivartha





















