ചാടിപ്പോയ പെണ്‍ ഹനുമാന്‍ കുരങ്ങ് എവിടെ? മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടി പോയ മൂന്ന് വയസുള്ള പെണ്‍കുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാര്‍

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ പെണ്‍ ഹനുമാന്‍ കുരങ്ങ് എവിടെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് ചാടി പോയ മൂന്ന് വയസുള്ള പെണ്‍കുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ മുതല്‍ കുരങ്ങിനെ മരത്തില്‍ നിന്നും കാണാതായതാണ് ജീവനക്കാരെ അങ്കലാപ്പിലാക്കിയത്. കുറവന്‍കോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളില്‍ കുരങ്ങിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃഗശാല വളപ്പിലും കുരങ്ങിനെ കണ്ടതായി വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്. മൃഗങ്ങളെ കൈമാറുന്നതിന്റെ ഭാഗമായി മൃഗശാലയില്‍ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്.
ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു. സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങളില്‍ കൂട്ടില്‍ നിന്ന് ഇറങ്ങി ഓടി മരങ്ങളില്‍ കയറുന്ന കുരങ്ങിനെ കാണാന്‍ സാധിക്കുന്നുണ്ട്. മരത്തിന് മുകളില്‍ ഇരിക്കുന്ന കുരങ്ങിനെ താഴെ ഇറക്കാന്‍ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍ ഹനുമാന്‍ കുരങ്ങ് ചാടിപോയത്. ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ മൃഗസംരക്ഷണവകുപ്പ് പുറത്തുവിട്ടിരുന്നു. കൂട്ടില്‍ നിന്നിറങ്ങിയ ഉടന്‍ മരങ്ങളിലേക്ക് കുരങ്ങ് ചാടിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിക്കുകയുമായിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇണയെ കാണിച്ചിട്ടും കുരങ്ങ് താഴെയിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ലെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha





















