ഈ തൊട്ടിക്കൂട്ടം കലാലയങ്ങള്‍ കുട്ടിച്ചോറാക്കും;കുട്ടി സഖാവിന്റെ വേലത്തരം പുറത്ത്,ബി.കോം പൂര്‍ത്തിയാക്കാതെ എം.കോം പ്രവേശനം,എസ്എഫ്‌ഐക്കാരന്‍ തന്നെ പണി വെച്ചു എസ്എഫ്‌ഐക്കാരന്‍ പെട്ടു,സിപിഎമ്മിന് ഇതിലും വലിയ അടി കിട്ടാനില്ല

ബി.കോം പൂര്‍ത്തിയാക്കാതെ എം.കോം പ്രവേശനം?, അടുത്ത കുട്ടി സഖാവിന്റെ വേലത്തരം പുറത്ത്. ഇതും സാങ്കേതിക പിഴവായിരിക്കും അല്ലെ സഖാക്കളെ. അല്ല എസ്എഫ്‌ഐക്കാര്‍ എന്ത് ചെയ്താലും സാങ്കേതിക പിഴവ് മാത്രമാണല്ലോ. കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് പുതിയ വിവാദം. ആരോപണം ഉയര്‍ന്നതോടെ നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ഥിയായിട്ടുള്ള ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിന്മേലാണ് നടപടി. ആകെ മൊത്തത്തില്‍ കുട്ടി നേതാക്കന്മൊരെയൊക്കെ എടുത്ത് കുടഞ്ഞാല്‍ കുറേ കെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടും.
201820 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളേജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍ 2021ല്‍ ഇതേ കോളേജില്‍ ഇയാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാള്‍ പ്രവേശനം നേടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത്തരത്തില്‍ പ്രവേശനം ലഭിക്കാനായി 201921 കാലത്തെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി. കോം സര്‍ട്ടിഫിക്കറ്റ് നിഖില്‍ ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തും കലിംഗ യൂണിവേഴ്‌സിറ്റിയിലും ഒരേ കാലത്ത് ഇയാള്‍ എങ്ങിനെ പഠിച്ചു എന്നതാണ് നിലവില്‍ പ്രശ്‌നമായിരിക്കുന്നത്. കലിം?ഗാ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ പരാതി ഉയര്‍ന്നതോടെ നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം എരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു. ഇത് പാര്‍ട്ടി അന്വേഷണം നടത്തേണ്ട വിഷയമല്ലെന്നും സര്‍വകലാശാല തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
എസ്എഫ്‌ഐക്കാരുടെ തട്ടിപ്പുകല്‍ നിരന്തരം പുറത്ത് വന്നാലും പാര്‍ട്ടി കണ്ണടയ്ക്കും. ഈ വാര്‍ത്തകള്‍ മാധ്യമങ്ങല്‍ ചെയ്ത് പോയാല്‍ പിന്നെയത് മാധ്യമ ഗൂഡാലോചന ആയി തിരക്കഥ ആയി. ഒടുവില്‍ എസ്എഫ്‌ഐക്കാര്‍ പുണ്യാളന്മാരും. കലാലയങ്ങളിലെല്ലാം ഇവരുടെ അഴിഞ്ഞാട്ടമാണ്. അദ്ധ്യാപകരേയും പ്രിണ്‍സിപ്പള്‍മാരേയും വരെ ഭീഷണിപ്പെടുത്തി എഴുതാത്ത പരീക്ഷ ജയിക്കുക, ക്ലാസില്‍ കയറിയില്ലെങ്കിലും ഫുള്‍ അറ്റന്റന്‍സ് തുടങ്ങി തട്ടിപ്പോട് തട്ടിപ്പാണ്. പാര്‍ട്ടി ലേബലില്‍ എന്ത് തോന്നിവാസവും കാണിച്ച് കൂട്ടാമെന്ന ഹുങ്കാണ്. കലാലയങ്ങള്‍ അടക്കി വാഴുന്നത് ഇക്കൂട്രാണ്. ഇവര് പറയുന്നതാണ് കോളേജുകളില്‍ നടപ്പാകുന്നത്. പഠിക്കാന്‍ വേണ്ടി വരുന്ന കുട്ടികളെ പൊട്ടരാക്കുന്ന നിലപാട്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികള്‍ വഞ്ചിക്കപ്പെടുകയാണ്. ഒരു വകയും പഠിക്കാതെ കോളേജിലും കയറാതെ കണ്ടിടത്ത് തെണ്ടിത്തിരിഞ്ഞ് നടന്ന് കൊടിയുടെ ബലത്തില്‍ തല്ലും തല്ലിപ്പൊളിയും കാണിച്ച് നടക്കുന്ന ഈ കൂട്ടത്തെ ഇനിയെങ്കിലും നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണം. അല്ലെങ്കില്‍ ഈ കൂട്ടത്തെക്കൊണ്ട് കുറേ പുലിവാല് പിടിയ്ക്കും. അല്ലെങ്കില്‍ തന്നെ ആരാണ് ഇവനൊക്കെ ആര്‍ഷോ,നിഖില്‍,വിദ്യ തുടങ്ങി നീളുകയാണ് ലിസ്റ്റ്. ഇതിനയൊക്കെ പാര്‍ട്ടി സഹിച്ചോളുക അല്ലാതെ ജനങ്ങള്‍ക്ക് ഇതിനെയൊന്നും സഹിക്കണ്ട ആവശ്യമില്ല.
ഇതിനിടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്‍കിയ പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ചോദ്യംചെയ്യലിന് എത്താത്തവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂണിറ്റ് സെക്രട്ടറി ഫാസില്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക. അതിനിടെ മഹാരാജാസ് കോളേജില്‍നിന്നും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍നിന്നും ലഭിച്ച വിവരങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഗൂഢാലോചന തെളിയിക്കാന്‍തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം. ഒന്നാംപ്രതി കോളേജിലെ ആര്‍ക്കിയോളിവകുപ്പ് കോഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ കല്ലോലിക്കല്‍, രണ്ടാംപ്രതി പ്രിന്‍സിപ്പല്‍ വി.എസ്. ജോയ് എന്നിവരുടെ മൊഴി നേരത്തേയെടുത്തിരുന്നു. പരീക്ഷാ കണ്‍ട്രോളറില്‍നിന്നും വിവരം ശേഖരിച്ചു. മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് നിരന്തരം സൈബര്‍ ആക്രമണം നടത്തുന്നുവെന്ന കോളേജ് അധ്യാപകന്‍ വിനോദ് കുമാര്‍ കല്ലോലിക്കലിന്റെ പരാതിയില്‍ കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സൈബര്‍ പോലീസിന്റെകൂടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
https://www.facebook.com/Malayalivartha





















