ടി.പി വധക്കേസിലെ പ്രതികളെ ഡി.കെ. ഏറ്റെടുത്തു. സിപിഎം അടിമകളുടെ തലവര മാധ്യമങ്ങള്‍ തോക്കിന്‍മുനയില്‍.

കേരള രാഷട്രീയ കൊലപാതക ചരിത്രത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ കാട്ടികൂട്ടുന്ന അക്രമങ്ങള്‍ക്ക് പുറമേ പുറത്തും അവ തുടരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് കേരളം അറിഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ശത്രുക്കളെ വകവരുത്താനായി അടിക്കടി ജയിലില്‍ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ജയില്‍ ജീവനക്കാരും ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്ന കാര്യവും പരസ്യമാണ്. സിപിഎം കണ്ണൂര്‍ ലോബിയുടെ പിന്‍തുണയോടെയാണ് എല്ലാ അക്രമങ്ങളും ക്രിമിനല്‍ സംഘങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ആവശ്യപ്പെടുമ്പോഴൊക്കെ പരോള്‍ സംഘടിപ്പിച്ച് പുറത്തിറങ്ങിയും ഇവര്‍ ജനത്തിന് ഭീഷണിയുയര്‍ത്തുകയാണ്. ടിപി വധക്കേസിലെ പ്രതികളെയും സിപിഎം നടത്തിയ കൊലപാതകക്കേസുകളിലെ പ്രതികളെയെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡി ബ്ലോക്കില്‍ ഒരുമിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. ജയില്‍ ജീവനക്കാര്‍ പോലും ഈ ഭാഗത്തേയ്ക്ക് പോകാറില്ലെന്നതാണ് സത്യം.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്കായി തോക്കും തിരകളും മറ്റായുധങ്ങളും വാങ്ങി കുട്ടുന്നതിന് പിന്നില്‍ വ്യക്തമായ ചരടുവലികള്‍ നടന്നിട്ടുണ്ടെന്നുതന്നെയാണ് കര്‍ണ്ണാടക പോലീസ് വിലയിരുത്തുന്നത്. ടി.പി വധക്കേസിലെ പ്രതികളെല്ലാം തന്നെ ആയുധക്കടത്ത് കേസില്‍പെട്ടിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഡികെ ശിവകുമാറും ആയുധക്കടത്ത് കേസ് സൂക്ഷമമായി വിലയിരുത്തി വരുന്നതായി കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രത്യകിച്ച് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച കേസാണ് ടി.പി വധം. സിപിഎം രണ്ടാം നിര നേതാക്കള്‍ പോലും അറസ്റ്റിലായ കേസില്‍ ഗൂഡാലോചനക്കാരായ ഒന്നാം നിര നേതാക്കളില്‍ അന്വേഷണം എത്തിയിരുന്നു. അന്വേഷണം സിപിഎം കേന്ദ്രമായ എകെജി സെന്ററില്‍ എത്തുന്നുവെന്നു മനസിലാക്കിയാണ് പിണറായിയും സംഘവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതി സോളാര്‍ കേസ് കടുപ്പിച്ചത്. സോളാര്‍ കേസിന്റെ ഒത്തുതീര്‍പ്പിനായി ടി.പി വധക്കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതും ചരിത്രമാണ്. ടി.പി. വധക്കേസില്‍ സിപിഎമ്മിന്റെ ഒന്നാം നിര നേതാക്കളെ രക്ഷിച്ചെടുക്കാനായി സോളാര്‍ കേസ് പെരുപ്പിച്ച് കാട്ടി കേരളത്തിലെ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരേയും സമരത്തിനിറക്കിയായിരുന്നു പിണറായി വിജയന്റെയും സംഘത്തിന്റെയും അന്നത്തെ രക്ഷപ്പെടുത്തല്‍ നാടകങ്ങള്‍ അരങ്ങേറിയതെന്ന വിവരങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളിലൊരാളായ ടി.കെ.രജീഷിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് കര്‍ണാടക പോലീസ് പരിശോധിച്ചു വരികയാണ്. ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കഴിഞ്ഞ 9ന് ബി.എം.ഡബ്ല്യു കാറില്‍ മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളും പിടിച്ചെടുത്തത്. കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവേ നീരജ് ജോസഫ് എന്ന മലയാളി ഇവന്റ് മാനേജ്െന്റ് നടത്തിപ്പുകാരനില്‍ നിന്നായിരുന്നു തോക്കുകള്‍ പിടിച്ചെടുത്തത് ടി.പി.വധക്കേസില്‍ ജയിലില്‍ കഴിയുന്ന രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങള്‍ വാങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി.
തുടര്‍ന്നാണ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കബ്ബണ്‍ പാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയുധക്കടത്ത് കേസായതിനാല്‍ ഇതില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമാണ് കര്‍ണാടക പൊലീസ് പരിശോധിക്കുന്നത്. നീരജിനെ ചോദ്യം ചെയ്തതില്‍ നിന്ന് മ്യാന്‍മറില്‍ നിന്ന് നാഗാലാന്‍ഡ് അതിര്‍ത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചിരുന്നു. 70,000 രൂപയ്ക്കാണ് ആയുധങ്ങള്‍ വാങ്ങിയതെന്നും മൊഴി നല്‍കിയിരുന്നു.നീരജിന് വേറെ ആരെങ്കിലും സഹായം നല്‍കിയിരുന്നോ, രജീഷ് മുഖാന്തരം നേരത്തെയും ആയുധക്കടത്ത് നടത്തിയോ എന്നതടക്കം കര്‍ണാടക പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന്റെ താല്പര്യം കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ധരിപ്പിച്ചിട്ടുണ്ട്. രജീഷ് മാത്രമല്ല ടിപി കേസിലെ മറ്റു പ്രതികളെയും താമസിയാതെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. രജീഷിന് മാത്രമാണെങ്കില്‍ മൂന്നു തോക്കിന്റെ ആവശ്യകതയില്ലെന്നാണ് കര്‍ണാടക പോലീസിന്റെ വിലയിരുത്തല്‍. രജീഷിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയതു വരികയാണ്.
ടി.പി കേസിലെ പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നത് ഇതാദ്യമല്ല. ജയിലിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തിയതിനും സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനും പ്രധാന പ്രതി കൊടി സുനിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മറ്റൊരു പ്രതി കിര്‍മ്മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പൊലീസ് പിടിയിലായിരുന്നു. ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മറ്റൊരു പ്രതിയായ രജീഷിനെ കര്‍ണാടക പൊലീസ് അറസറ്റ് ചെയ്തത്.
അതിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമടക്കം കേരളത്തിലേക്ക് തോക്ക് ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളുടെ കള്ളക്കടത്ത് നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇതിലെ കണ്ണികളാണ് കുടുങ്ങിയതെന്നും സംശയിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്ന സംഘമാണ് കടത്തുന്നത്. ജയിലിലേക്ക് ചില രാഷ്ട്രീയ പ്രതിയോഗികള്‍ എത്തുമെന്ന വിലയിരുത്തലിലാണ് തോക്ക് കടത്ത്. പലരേയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്നത് ജയിലിനുള്ളില്‍ വകവരുത്താനാണെന്നും സൂചനയുണ്ട്. പരമാവധി മാധ്യമ പ്രവര്‍ത്തകരെ ജയിലിലെത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് സിപിഎം ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ സഹായ തേടിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അയല്‍രാജ്യങ്ങളില്‍നിന്നു കൊണ്ടുവരുന്ന തോക്കുകള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തില്‍നിന്നുള്ളവര്‍ ഉത്തരേന്ത്യയില്‍ തോക്ക് അന്വേഷിച്ചുചെല്ലുന്നതു പതിവായതോടെയാണ് ഏജന്റുമാര്‍ വഴി ഇവിടേക്ക് നേരിട്ടെത്തിക്കും. കളിപ്പാട്ടത്തിന്റെ മറവിലും വര്‍ഷങ്ങളായി കേരളത്തിലേക്കു തോക്കുകള്‍ കടത്തുന്നുണ്ട്. കളിപ്പാട്ടങ്ങളില്‍ രൂപമാറ്റം വരുത്തി പിന്നീട് ആധുനിക തോക്കുകളായി മാറ്റും. എവുപതിനായിരം രൂപയ്ക്ക് വാങ്ങിയ്ക്കുന്ന തോക്കുകള്‍ ഇവിടെ ലക്ഷങ്ങള്‍ക്കാണ് മറിച്ചു വില്‍്ക്കുന്നത്. തോക്കുകള്‍ നല്കുന്ന ഗ്രൂപ്പുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊലക്കേസ് പ്രതി തോക്കുകള്‍ ഓര്‍ഡര്‍ ചെയ്ത് ഇടനിലക്കാരന്‍ വഴി ജയിലില്‍ കൃത്യമായി എത്തിക്കാനായിരുന്ന പദ്ധതിയെന്നും കണ്ടെത്തിയിട്ടുണ്ട്.
വില്‍പ്പനക്കാരനെ കാത്തുനില്‍ക്കുന്നതിനിടെ ഇവന്റ് മാനേജ്‌മെന്റ് സംഘാടകനും മലയാളിയുമായ നീരജ് ജോസഫിനെ ക്വീന്‍സ് റോഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ബോഡോ തീവ്രവാദികളുടെ സ്വാധീനമേഖലയില്‍നിന്നാണു തോക്കുകളെത്തിയതെന്നു വ്യക്തമായതോടെ ബംഗളൂരു പൊലീസ് ആവഴിക്കും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊടി സുനി, കിര്‍മ്മാണി മനോജ് എന്നിവര്‍ക്ക് ആയുധക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം വിവധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ജയിലില്‍ കിടക്കുന്ന പ്രതി തോക്കുകള്‍ വാങ്ങിച്ചതെന്തിനെന്ന് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ാഗ്ലൂര്‍ പോലൊരു നഗരത്തില്‍ പരസ്യമായി ആയുധക്കച്ചവടം നടത്തിയത് കര്‍ണാടക പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബാംഗ്ലൂരുമയി ബന്ധമുള്ളവരിലേയ്ക്കാണ് അന്വേഷണം നീളുന്നത്. ആയുധങ്ങള്‍ നിരന്തരം അവിടെ എത്തിക്കുന്നതായും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മലയാളികളായ നീരജും , രജീഷും നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കാനും കര്‍ണാടകം ആലോചിക്കുന്നുണ്ട്. ബോര്‍ഡോ തീവ്രവാദികള്‍ക്കായാണോ ആയുധം വാങ്ങിയതെന്നും സംശയിക്കുന്നുണ്ട് . അല്ലെങ്കില്‍ ബോര്‍ഡോ തീവ്രവാദികള്‍ ആയുധക്കച്ചവടത്തിലേയ്ക്ക് കടന്നോയെന്നതും ദുരൂഹമായ തുടരുകയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അടക്കി വാഴുന്ന ടിപി വധക്കേസിലെ പ്രതികളെ കൂട്ടത്തോടെ കര്‍ണാടകം കൊണ്ടു പോകാനാണ് സാധ്യത. ശേഷിക്കുന്ന കാലയളവ് കര്‍ണാടകയില്‍ ശരിക്കും ജയില്‍ ശിക്ഷ അനുഭവിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിനായി ഡി.കെ. ശിവകുമാറിന്റെ പ്രത്യേക താല്പര്യം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയാക്കെ ഏതൊക്കെ തരത്തില്‍ അക്രമിക്കാനാണ് പദ്ധതിയിട്ടതെന്ന വിവരങ്ങള്‍ വരു ദിവസങ്ങളില്‍ പുറത്തു വരാനാണ് സാധ്യത. സിപിഎം പാര്‍ട്ടിയുടെ സ്വാധീനത്തണലില്‍ കാണിച്ചു കൂട്ടിയ ക്രിമിനല്‍ പ്രവര്‍ത്തികളൊന്നും കര്‍ണാടകയില്‍ നടക്കില്ലെന്ന് മദനിയുടെ അനുഭവം പറഞ്ഞു തരുന്നുണ്ട്. ജയിലില്‍ നരകജീവിതം നയിക്കുന്ന മദനിയ്ക്ക് വാര്‍ദ്ധക്യത്തില്‍ പോലും മോചനം സാധ്യമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha





















