വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരനെ വേട്ടയാടാനാണ് ഇപ്പോഴത്തെ ശ്രമം... പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി എബിന്‍ എബ്രഹാം;പരാതിക്കാരുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; കൂടിക്കാഴ്ചയുടെ സമയത്തൊന്നും സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ല

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടുന്ന വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം. സുധാകരന് വേണ്ടി താന്‍ ഇടനിലക്കാരനായിട്ടില്ലെന്നും കേസ് പിന്‍വലിക്കാന്‍ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പരാതിക്കാരുടെ ആരോപണത്തോട് എബിന്‍ എബ്രഹാം പ്രതികരിച്ചു.
കെ. സുധാകരനെ വേട്ടയാടാനാണ് ഇപ്പോഴത്തെ ശ്രമം. ഇപ്പോള്‍ പുറത്ത് വിട്ടെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നതാണ്. ഇവരുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ കൂടിക്കാഴ്ചയുടെ സമയത്തൊന്നും സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ല. പിന്നെയെങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് എബിന്‍ എബ്രഹാം ഉയര്‍ത്തുന്നത്. സുധാകരനൊപ്പം പല തവണ മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും എബിന്‍ എബ്രഹാം സമ്മതിച്ചു. സുധാകരനെതിരെ 164 മൊഴി നല്‍കിയ ആളുടെ അക്കൗണ്ടില്‍ പരാതിക്കാര്‍ പൈസ ഇട്ടിട്ടുണ്ടെന്നും പരാതിക്കാര്‍ തമ്മില്‍ പണത്തെച്ചൊല്ലി കേസുണ്ടെന്നും എബിന്‍ ആരോപിച്ചു.
സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ചര്‍ച്ചയുടെ ദൃശ്യങ്ങളടക്കം പുറത്ത് വിട്ടാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ സുധാകരന്റെ അടുപ്പക്കാരന്‍ എബിന്‍ എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പരാതിക്കാര്‍ പുറത്തു വിട്ടത്. സുധാകന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാര്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീര്‍ വെളിപ്പെടുത്തി. കേസന്വേഷിച്ച െ്രെകംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ 2021 സെപ്തംബറിലാണ് അറസ്റ്റിലാകുന്നത്. ഇതിന് ശേഷം കെ.സുധാകരനും മോന്‍സനുമായുള്ള ചിത്രങ്ങള്‍ പുറത്തുവരുകയും വിവാദമുയരുകയും ചെയ്തു. സുധാകരന്‍ പണം വാങ്ങിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിച്ചതിന് പിന്നിലെയാണ് ഇടനിലക്കാരനായ എബിന്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് പരാതിക്കാരന്‍ ഷെമീര്‍ പറയുന്നു. ഒക്ടോബറിലാണ് ഹോട്ടലില്‍ ചര്‍ച്ച നടന്നത്. മോന്‍സനെതിരെ പരാതി നല്‍കിയ ഷെമീര്‍, യാക്കോബ്, അനുപ് എന്നിവരുമായി എബിന്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സുധാകരന്‍ പണം വാങ്ങുന്നത് കണ്ടുവെന്ന രഹസ്യമൊഴി നല്‍കിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജിത്തും ദൃശ്യങ്ങളിലുണ്ട്. സുധാകരന്‍ പണം വാങ്ങിയെന്ന് മൊഴി നല്‍കരുതെന്നായിരുന്നു എബിന്റെ ആവശ്യം. മോന്‍സനെതിരെ വ്യാജ ചികിത്സക്ക് സുധാകരന്‍ പരാതി നല്‍കുമെന്ന് ഉറപ്പു നല്‍കി പിരിഞ്ഞതാണെന്നും പരാതിക്കാര്‍ പറയുന്നു.
സുധാകരനെതിരെ മൊഴി നല്‍കാതിരുന്നാല്‍ ലക്ഷദ്വീപില്‍ കരാര്‍പണികള്‍ ഉറപ്പിക്കാമെന്ന വാദ്ഗാനം ചെയ്യുന്ന വാട്‌സ് ആപ്പ് ചാറ്റുകളും പരാതിക്കാര്‍ പുറത്തുവിട്ടു. സുധാകരന്‍ പരാതി നല്‍കാത്തിനെ തുടര്‍ന്നാണ് വഞ്ചനാ കേസുമായി മുന്നോട്ടുപോയതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പരാതിക്കാര്‍ പുറത്തുവിട്ടത്. 2021 ഒക്ടോബറില്‍ നടന്ന കൂടിക്കാഴ്ചയുടേതാണ് ദൃശ്യങ്ങള്‍.
https://www.facebook.com/Malayalivartha





















