കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി... കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം

കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി... കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം.
മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ ശനിയാഴ്ച രാത്രി 8.50നാണ് അപകടമുണ്ടായത്.
അതേസമയം അപകടം നടന്നയുടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിച്ചു. ഒരു മണിക്കൂറോളം ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. കുണ്ടറ പൊലീസ് മേല്‍നടപടി സ്വീകരിക്കുകയും ചെയ്തു.അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha





















