Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വ്യാജ ബിരുദം, സര്‍ട്ടിഫിക്കറ്റ് മന്ത്രിമാരും,പത്‌നിമാരും കുടുങ്ങും. ഗവര്‍ണറുടെ ചടുല നീക്കം കേന്ദ്രം അന്വേഷണം തുടങ്ങി.

18 JUNE 2023 10:56 PM IST
മലയാളി വാര്‍ത്ത
ചിന്ത ജെറോമിന്റെ വാഴക്കുല വിവാദവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പൊട്ട ഇംഗ്ലീഷും അതിന്റെ സൈബര്‍ പോരുമൊക്കെ നിറഞ്ഞു നില്ക്കുമ്പോഴാണ് പൂജ്യം മാര്‍ക്ക് വിജയിത്തിന്റെ ഐതിഹാസിക ചരിത്രവുമായി എസ് എഫ് ഐ നേതാക്കള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പൂജ്യം മാര്‍ക്ക്  വിജയത്തിന്റെ ഗുട്ടന്‍സ് പഠിക്കാനായി ശ്രമിച്ചു കൊണ്ടിരിക്കവേയാണ് വീട്ടിലിരുന്ന് സ്വന്തമായി സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി ജോലി നേടുന്ന വിദ്യയുടെ വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ ഏറ്റവും അവസാനം എത്തിയിരിക്കുന്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദമാണ്. ഡിഗ്രി ജയിക്കാത്ത ആളിന് പിജിയ്ക്ക് പ്രവേശനം നല്കിയ നടപടി കേന്ദ്രസര്‍ക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെയും തരികിടകളെയും കുറിച്ച് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നതാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി മുതല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പ്രവേശനം നല്കിയവരുടെ സര്‍ട്ടിഫിക്കറ്റകള്‍ പരിശോധിക്കുമെന്നാണറിയുന്നത്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടിയവരുടെ വിശദവിവരം കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്. എസ് എഫ് ഐ പ്രര്‍ത്തകരോ അല്ലെങ്കില്‍ സിപിഎം കുടുംബത്തില്‍പെട്ടവര്‍ക്കോ ആണ് ഇവിടെ നിന്നും അധികവും പിഎച്ച്ഡി നേടാന്‍ അവസരം ലഭിച്ചിരുന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. നേതൃനിരയിലെത്തുന്ന നേതാക്കള്‍ വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍ കേരളത്തിന് പുതിയ സംഭവമല്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കുകയും ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയും ചെയ്തിരുന്ന മന്ത്രി ആര്‍.ബിന്ദുവിന്റെ ഗതികെട്ട ഇംഗ്ലീഷാണിപ്പോള്‍ പുതിയ അന്വേഷണത്തിന് വാതില്‍ തുറന്നിരിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളെജില്‍ എസ് എഫ് ഐ നേതാവിനായി ആള്‍മാറാട്ടം നടത്തിയ പ്രിന്‍സിപ്പാളും , ഏര്യാ സെക്രട്ടറിയും ഇപ്പോഴും ഒളിവിലാണ്.

സര്‍വ്വകലാശാലകളില്‍ നിന്നും എസ് എഫ് നേതാക്കളോ കുടുംബാംഗങ്ങളോ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശേധിച്ചാല്‍ ജയിലിലാകാത്ത എസ് എഫ് ഐ ക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. മന്ത്രിമാര്‍ മാത്രമല്ല മിക്കാവാറു മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാര്യമാര്‍ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയിലെ ഉയര്‍ന്ന റാങ്കിലുള്ളവരായിരിക്കും. ഇവരുടെ പഠന സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും , പിഎച്ച്ഡി പ്രബന്ധവുമൊക്കെ പരിശോധിക്കാനാണ് കേന്ദ്രം ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇടതുപക്ഷക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്കും മാത്രം ബിരുദവും, ജോലിയും നേടികൊടുക്കാനുള്ള സ്ഥാപനങ്ങളായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ മാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.


കായംകുളത്ത് എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയതെന്ന കണ്ടെത്തിയിരിക്കുകയാണ്. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിക്കുകയും ചെയ്തതോടെയാണ് എസ് എഫ് ഐ പോലും വിഷയത്തില്‍ ഇടപെട്ടത്. ഇന്നലെ സമാപിച്ച എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ രൂപീകരിച്ച  ജില്ലാ കമ്മിറ്റിയില്‍ നിഖിലിനെ ഒഴിവാക്കി നിറുത്താന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് കണ്ടെത്തിയ സ്ഥിതിയ്ക്ക അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ജില്ല കമ്മിറ്റിയില്‍ നിന്നും നിഖിലിനെ ഒഴിവാക്കിയത്. സമ്മേളനത്തില്‍ നിഖിലിനെതിരെ മാത്രമല്ല മറ്റുപല നേതാക്കളുടെയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

നിഖില്‍ 2017ല്‍ എംഎസ്എം കോളജില്‍ ബികോമിനു ചേര്‍ന്നെങ്കിലും പരീക്ഷ ജയിച്ചിരുന്നില്ല. എന്നാല്‍ ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി 2021ല്‍ ഇതേ കോളജില്‍ എംകോമിന് ചേരുകയായിരുന്നു. ബിരുദം നേടണമെങ്കില്‍ കലിംഗയിലും 3 വര്‍ഷ റഗുലര്‍ കോഴ്‌സ് പഠിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ നിഖില്‍ എംഎസ്എം കോളജില്‍ ബികോം പഠനം അവസാനിപ്പിച്ചതിനും എംകോം പ്രവേശനം നേടിയതിനും ഇടയില്‍ 3 വര്‍ഷം കാലയളവ് ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

ഓണ്‍ലൈന്‍ കോഴ്‌സാണ് പഠിച്ചതെങ്കില്‍ അതേ ബിരുദം കേരളയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ ഉണ്ടെങ്കിലേ എംകോം പ്രവേശനം ലഭിക്കൂ എന്ന വ്യവസ്ഥയുമുണ്ട്. നിഖില്‍ കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ അവിടത്തെ കോഴ്‌സുകള്‍ക്കു കേരള സര്‍വകലാശാല തുല്യതാപദവി നല്‍കിയിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായപ്പോള്‍ നിഖില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ കാണിച്ചു വ്യക്തത വരുത്താന്‍ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിനാലാണ് നിഖിലിന് എംകോം പ്രവേശനം നല്‍കിയതെന്നും കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റിനു കേരളസര്‍വകലാശാലയുടെ അംഗീകാരമുണ്ടായിരുന്നോ എന്നതില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് സര്‍വകലാശാലയാണെന്നും എംഎസ്എം കോളജ് അധികൃതര്‍ പറയുന്നുണ്. എന്തായാലും നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വിഷയം നേതാക്കളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

എസ്എഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കടുത്ത പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ് രംഗത്തെത്തിയതോടെ സിപിഎമ്മും വെട്ടിലായിരിക്കുകയാണ്. എസ്എഫ്‌ഐക്കാരുടെ വിജയ രഹസ്യങ്ങള്‍ തേടി വിദേശ സര്‍വകലാശാല പ്രതിനിധികള്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നാണ് കേള്‍ക്കുന്നതെന്ന് അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബികോം തോറ്റവന് എംകോം പ്രവേശനവും, പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയവും ലഭിക്കുന്നതുകണ്ട് ലോകോത്തര സര്‍വകലാശാലകള്‍ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

പൂജ്യം മാര്‍ക്കിന് വിജയക്കൊടി പാറിച്ച സംസ്ഥാന സെക്രട്ടറി പി .എം.ആര്‍ഷോയെ കോളെജ് ജീവനക്കാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍  പൊലീസ് കേസെടുത്തു. ആര്‍ക്കിയോളജി വിഭാഗം മുന്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാറിന്റെ പരാതിയിലാണ് നടപടി.തന്റെ മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ വിനോദ് കുമാറാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാര്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ ആര്‍ഷോ മാധ്യമ പ്രവര്‍ത്തകര്‍ക്കും കെ എസ് യു നേതാക്കള്‍ക്കെതിരെ നല്കിയ പരാതിയുടെ നടപടികള്‍ ശരവേഗത്തില്‍  പായുകയാണ്. ആര്‍ഷോയുടെ പൂജ്യം മാര്‍ക്ക് വിജയം പുറത്തറിയിച്ചതിനാണ് കേസ് എന്നതാണ് ഏറെ വിചിത്രം. മാധ്യമങ്ങളിലൂടെ പൂജ്യംമാര്‍ക്ക് വിജയം പുറത്തു വന്നില്ലായിരുന്നെങ്കില്‍ ആര്‍ഷോയും മാര്‍ക്ക് തിരുത്തി സ്വയം വിജയിയായി മാറുമായിരുന്നു. കാലങ്ങളായി സര്‍വ്വകലാശലകളില്‍ നടക്കുന്ന കൃത്രിമം ഇപ്പോള്‍ പുറത്തായി എന്നതാണ് വാസ്തവം.

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്. കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്നാണ് ആക്ഷേപം. വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശമുണ്ട്. വിദ്യയെ പരമാവധി പ്രൊട്ടക്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദശമാണ് സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. അതായത് കെ. വിദ്യ പിടിയിലായാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവരേയും, ഒപ്പും സീലും ഒപ്പിച്ചു കൊടുത്തവരേയും പുറത്തു കൊണ്ടുവരേണ്ടി വരുമെന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. വിദ്യ ബയോഡേറ്റ സമര്‍പ്പിച്ച കോളജിലും മഹാരാജാസിലുമെത്തി രേഖകള്‍ പരിശോധിച്ചത് മാത്രമാണ് അന്വേഷണ പുരോഗതിയായി പറയുന്നത്. വ്യാജരേഖ നിര്‍മിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിദ്യയെ കണ്ടെത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ എന്നതാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ചയാണ് വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

പുറത്തു വന്ന വിവാദങ്ങള്‍ മാത്രമല്ല വരാനിരിക്കുന്ന വിവാദങ്ങളാണ് സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുന്നത്. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പുരോഗതി പ്രാപിച്ചാല്‍ മന്ത്രിമാരുടെയും അധ്യാപകരായി ജോലി ചെയ്യുന്ന ഭാര്യയുടെയും മക്കളുടെയുമൊക്കെ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം വന്നേക്കാം. സര്‍വ്വകലാശാലകളെ സിപിഎം തറവാടു സ്വത്തായി കണ്ടാണ് മുന്നോട്ടു പോകുന്നത്. അതു തന്നെയാണ് ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമിട്ടലുകള്‍ക്ക് കാരണമായി കൊണ്ടിരിക്കുന്നതും. കോലെജുകളില്‍ സംഘപരിവാര്‍ അജണ്ടയല്ല , മറിച്ച് കമ്മ്യൂണിസ്റ്റ് അജന്‍ണ്ടയാണ് നടക്കുന്നതെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.          

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends