Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അന്തംവിട്ട് വിദ്യാര്‍ത്ഥികള്‍... കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 18 സുപ്രധാന മാറ്റങ്ങള്‍ വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍; എട്ടാം ക്ലാസ് കന്നഡ പുസ്തകത്തില്‍ നിന്നു കെ.ടി.ഗട്ടി എഴുതിയ വി.ഡി.സവര്‍ക്കറിന്റെ പാഠത്തിനുപകരം വിജയമാല രംഗനാഥ് എഴുതിയ ബ്ലഡ് ഗ്രൂപ്പ്

19 JUNE 2023 10:11 AM IST
മലയാളി വാര്‍ത്ത

ഭരണം മാറുന്നതനുസരിച്ച് പാഠപുസ്തകങ്ങളില്‍ രാഷ്ട്രീയ നേതാക്കളും മാറുകയാണ്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ പരിഷ്‌കരിച്ച 6 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ 18 സുപ്രധാന മാറ്റങ്ങള്‍ വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.

പത്താം ക്ലാസ് കന്നഡ പുസ്തകത്തില്‍നിന്ന് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തിനു പകരം ശിവകോട്യാചാര്യ എഴുതിയ 'സുകുമാര സ്വാമിയുടെ കഥ' ഉള്‍പ്പെടുത്തി. എട്ടാം ക്ലാസ് കന്നഡ പുസ്തകത്തില്‍ നിന്നു കെ.ടി.ഗട്ടി എഴുതിയ വി.ഡി.സവര്‍ക്കറിന്റെ പാഠത്തിനുപകരം വിജയമാല രംഗനാഥ് എഴുതിയ 'ബ്ലഡ് ഗ്രൂപ്പ് 'എന്ന പാഠമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 


ഇതേ പുസ്തകത്തിലെ 'ഭൂ കൈലാസ' എന്ന നാടകം മാറ്റിയാണ് ജവാഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകള്‍ ഉള്‍പ്പെടുത്തിയത്. ആറാം ക്ലാസ് സാമൂഹികപാഠത്തില്‍ വേദകാലത്തെ സംസ്‌കാരം, പുതിയ മതങ്ങളുടെ ഉദ്ഭവം തുടങ്ങിയവയാണ് കൂട്ടിച്ചേര്‍ത്തത്. എട്ടാം ക്ലാസ് സാമൂഹിക പാഠത്തിലെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള പാഠങ്ങളില്‍ വൊഡയാര്‍ രാജാക്കന്മാര്‍, സര്‍ എം.വിശ്വേശ്വരായ, സര്‍ മിര്‍സ ഇസ്മായില്‍ എന്നിവരുടെ സംഭാവനകള്‍ ഉള്‍പ്പെടുത്തി.

വനിതാ സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹിക രംഗത്തെ നവോത്ഥാന നായികമാരെ കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് സാമൂഹികപാഠത്തില്‍ പ്രാദേശികതയും ഭാഷാഭിമാനവും എന്ന പാഠത്തിലും മാറ്റം വരുത്തി. പുതുതായി ഉള്‍പ്പെടുത്തുന്ന പാഠങ്ങള്‍ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്‌കൂളുകള്‍ക്ക് കൈമാറും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.



2013 മുതല്‍ 18വരെയുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വിദഗ്ധനായ ബരഗൂര്‍ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കരിച്ച പാഠ്യപദ്ധതി 2019ല്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ രോഹിത് ചക്രതീര്‍ഥ സമിതിയെ നിയോഗിച്ച് മാറ്റിയിരുന്നു. ബരഗൂര്‍ സമിതി നിശ്ചയിച്ച പാഠങ്ങളാണ് പുതിയ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നത്. മാറ്റങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.

അതേസമയം മറ്റൊരു സുപ്രധാന തീരുമാനവും കര്‍ണാടക സര്‍ക്കാര്‍ എടുത്തു. ദക്ഷിണ കന്നഡയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണ കന്നഡയില്‍ കൊല്ലപ്പെട്ട നാലു പേരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.



ദീപക് റാവു, മുഹമ്മദ് ഫാസില്‍, മുഹമ്മദ് മഷൂദ്, അബ്ദുല്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലാണ് നാലു പേരും കൊല്ലപ്പെട്ടത്.

എല്ലാവര്‍ക്കും തുല്യത എന്ന തത്വവുമായി മുന്നോട്ടുനീങ്ങുന്ന സര്‍ക്കാരിന് വിവേചനമില്ല. ബി.ജെ.പി ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ഇരയായ മസൂദ്, ഫാസില്‍, ജലീല്‍, ദീപക് റാവു എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ ഒരു കാരണവശാലും വര്‍ഗീയ സംഘര്‍ഷവും പ്രകോപനവും അനുവദിക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.



വര്‍ഗീയ കലാപത്തിന് ഇരയായ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് മാത്രം മുന്‍ സര്‍ക്കാര്‍ വിവേചനപരമായി നഷ്ടപരിഹാരം നല്‍കിയെന്നും മുസ്ലിം കുടുംബങ്ങളെ അവഗണിച്ചെന്നും ന്യൂനപക്ഷ സെല്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends