മുൻ മന്ത്രി എം എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്.. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം... റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു..

കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലും എം എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. അന്നത്തെ അപകടത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല.
യാത്രയ്ക്കിടയിൽ വലിയ ശബ്ദം കേട്ട് വാഹനം നിർത്തി നോക്കിയപ്പോഴാണ് ടയർ ഊരിത്തെറിച്ച് പോയതായി കാണുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
എം.എം മണി ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. കമ്പംമെട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ നെടുങ്കണ്ടത്ത് നിന്നും എത്തിയതായിരുന്നു എംഎൽഎ. വാഹനത്തിൻ്റെ പിൻചക്രം
ഊരിത്തെറിക്കുകയായിരുന്നു.
ടയർ മാറ്റി പരിപാടിയിൽ പങ്കെടുത്ത ശേഷം നെടുങ്കണ്ടം, നാലുമുക്ക് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുത്ത് എം എം മണി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മുമ്പും രണ്ടു തവണ എം എം മണിയുടെ വാഹനത്തിന് സമാനമായ രീതിയിൽ അപകടം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















