ഭക്തന്‍ ശബരിമലയില്‍ സമര്‍പ്പിച്ച സ്വര്‍ണവള കളവു പോയി... സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരന്‍ അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

ഭക്തന്‍ ശബരിമലയില്‍ സമര്‍പ്പിച്ച സ്വര്‍ണവള കളവു പോയി... സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരന്‍ അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും.
10.95 ഗ്രാം വരുന്ന വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റിലായി. ഭണ്ഡാരം ഡ്യൂട്ടിയിലുണ്ടായിരുന്ന വാസുദേവപുരം ക്ഷേത്ര തളി ജീവനക്കാരനാണ് വള മോഷ്ടിച്ചതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ദേവസ്വം ബോര്‍ഡിലെ ഒരുദ്യോഗസ്ഥനാണ് ദേവന്റെ തിരുമുന്‍പിലെ ഭണ്ഡാരത്തില്‍ കാണിക്കയായി സ്വര്‍ണം നിക്ഷേപിച്ചത് എന്നാല്‍ കണക്കില്‍ ഇത് വന്നിട്ടില്ലെന്ന് വ്യക്തമായതോടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കി.
തുടര്‍ന്ന് വിജിലന്‍സ് എസ് ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സോപാനത്തില്‍ ഭണ്ഡാരത്തില്‍ കണ്‍വെയര്‍ ബെല്‍റ്റുവഴി വന്ന വള റെജികുമാര്‍ മാലിന്യത്തിനിടയിലേക്ക് തള്ളിയിടുകയും പിന്നാലെ എടുക്കുകയും ചെയ്തെന്ന് വ്യക്തമായി.
റെജികുമാറിന്റെ മുറി പരിശോധിച്ച വിജിലന്‍സ് സംഘത്തിന് തലയിണയുടെ അടിയില്‍ നിന്നും വള കണ്ടെത്താനായി.തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് പമ്പാ പൊലീസിന് കൈമാറി. ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.
അതേസമയം മിഥുനമാസ പൂജകള്‍ക്കായി 15ന് വൈകിട്ട് അഞ്ചോടെയാണ് ശബരിമല നടതുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചശേഷം അയ്യപ്പനെ ധ്യാനനിദ്രയില്‍ നിന്നുണര്‍ത്തി. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നിപകര്‍ന്നു. ഇതിനുശേഷമാണ് തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചത്. പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട നാളെ രാത്രി 10ന് അടയ്ക്കും.
https://www.facebook.com/Malayalivartha






















