മോന്സന് മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും...നാളെ വിയ്യൂര്‍ ജയിലില്‍ എത്തി മോന്‍സണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും

മോന്സന് മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാനായി ദില്ലിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
കേസില്‍ നാളെ വിയ്യൂര്‍ ജയിലില്‍ എത്തി മോന്‍സണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേ സമയം,പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മോണ്‍സന്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടര്‍ന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്‌സോ കോടതി മോന്‍സന് കടുത്ത ശിക്ഷ വിധിച്ചത്.
"
https://www.facebook.com/Malayalivartha






















