കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി; ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി രക്ഷപെട്ടു, പത്തനംതിട്ട സ്വദേശിയായ പ്രതിയുടെ ചിത്രങ്ങൾ പുറത്തു വിട്ട് പൊലീസ്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു.
പത്തനംതിട്ട സീതത്തോട് സീതക്കുഴി പുത്തൻപറമ്പിൽ ബിനു (42) ആണ് ഡോക്ടറെ ആക്രമിച്ചത്. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു.
അക്രമാസക്തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന്, ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. ഇതിനിടെ പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെടുകയായിരുന്നു. കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha






















