കൊച്ചിയിൽ ടൂറിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ച് മയക്കുമരുന്ന് വിൽപ്പന, എംഡിഎംഎയുമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട യുവാവ് പിടിയിൽ...!

കൊച്ചിയില്‍ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട യുവാവിനെ 1.88 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പിജെ (28) നെ കൊച്ചിന്‍ കോളേജ് പരിസരത്ത് വച്ചാണ് പിടികൂടിയത്. കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്ഐ ജഗതികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫീസര്‍ ബേബിലാല്‍, മനു, പ്രിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















