വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച് മരിച്ചു...

വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച് മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്.
മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടില്‍ കയറിയാണ് ഇവര്‍ വിഷം കഴിച്ചത്. പുഷ്പന്‍ ടൗണിലേക്കു പോയ സമയത്താണു സംഭവം നടന്നത്.
അവശനിലയിലായ യുവതി രാത്രി ഒന്‍പതോടെ റോഡില്‍ കയറി ഒരു വാഹനം തടഞ്ഞു നിര്‍ത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറഞ്ഞു. വിവരം അറിഞ്ഞ് മറയൂര്‍ പൊലീസെത്തി ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
പിന്നീടു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha






















