വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്... ഡെറാഡൂണ്‍-ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് മുസാഫര്‍ നഗര്‍ സ്റ്റേഷന് സമീപത്തുവെച്ച് കല്ലേറ് ഉണ്ടായത്, റെയില്‍വേ സംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചു

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഡെറാഡൂണ്‍-ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് മുസാഫര്‍ നഗര്‍ സ്റ്റേഷന് സമീപത്തുവെച്ച് കല്ലേറ് ഉണ്ടായത്.
ട്രെയിനിന്റെ ഇ1 കോച്ചിലാണ് കല്ല് പതിച്ചത്. കല്ലേറില്‍ കോച്ചിന് തകരാറോ യാത്രക്കാര്‍ക്ക് പരിക്കോ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്ലേറ് നടത്തിയ ആള്‍ക്കായി റെയില്‍വേ സംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ മാസമാണ് ഡെറാഡൂണ്‍-ഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആറു തവണ കല്ലേറുണ്ടായി.
" f
https://www.facebook.com/Malayalivartha






















