Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കാൻ തുടർ അന്വേഷണം കോഴിക്കോട്ടെ പൊലീസിന്: കേസ് ഡയറി, തിരൂർ സി.ഐ മലപ്പുറം എസ്‌.പിക്ക് കൈമാറി: നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത് ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലുവിളി....

19 JUNE 2023 11:10 AM IST
മലയാളി വാര്‍ത്ത

വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കാൻ തുടർ അന്വേഷണം കോഴിക്കോട്ടെ പൊലീസിന്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ, സാഹചര്യത്തെളിവുകൾ, മൊഴികൾ, തൊണ്ടിമുതൽ തുടങ്ങിയവ അടങ്ങിയ കേസ് ഡയറി ഇതുവരെ അന്വേഷിച്ച തിരൂർ സി.ഐ മലപ്പുറം എസ്‌.പിക്ക് കൈമാറി.

അടുത്ത ദിവസം തന്ന മലപ്പുറം എസ്.പി കേസ് ഡയറി അടക്കമുള്ള രേഖകൾ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. തുടർന്നുള്ള അന്വേഷണം കൊലപാതകം നടന്ന എരഞ്ഞിപ്പാലം പരിധിയിൽ വരുന്ന നടക്കാവ് പൊലീസിനാവും. നിലവിൽ നടത്തിയ അന്വേഷണത്തിനും കണ്ടെത്തിയ പ്രതികൾക്കുമപ്പുറത്ത് കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലുവിളിയാണ് നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത്.

കോഴിക്കോട് ഒളവണ്ണ കുന്നത്ത് പാലത്ത് ഹോട്ടൽ നടത്തി വരികയായിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖാണ് കൊല്ലപ്പെട്ടത്. 18ന് വൈകുന്നേരമാണ് സിദ്ദീഖ് ഹോട്ടലിൽ നിന്നും പോകുന്നത്. പെട്ടെന്ന് വരാമെന്ന് പറഞ്ഞു പോയ സിദ്ദീഖ് നേരെ പോയത് എരഞ്ഞിപ്പാലത്ത്. ജംഗ്ഷൻകഴിഞ്ഞ് വയനാട് ദേശീയപാതയ്ക്ക് അരികിലായുള്ള ഹോട്ടലിൽ രണ്ട് മുറിയെടുക്കുന്നു. അവിടെവെച്ചാണ് ദാരുണ കൊലപാതകം നടക്കുന്നതും പ്രതികൾ മൃതദേഹം വെട്ടിനുറുക്കി രണ്ട് ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ നിന്നും താഴേക്ക് തള്ളുന്നതും.

 

സംഭവത്തിൽ സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനായ ചെർപ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, സുഹൃത്തുക്കളായ വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ്, ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാന തുടങ്ങിയവരാണ് അറസ്റ്റിലായത്. സിദ്ദീഖിൽനിന്നും പണം തട്ടാനായി ഫർഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പായിരുന്നു പ്ലാൻചെയ്തത്. അതിന് സിദ്ദീഖ് തയ്യാറാവാതിരുന്നപ്പോഴാണ് ക്രൂരമായ കൊലയിലേക്ക് കാര്യങ്ങൾ പോയതെന്നാണ് തിരൂർ പോലീസിന്റെ കണ്ടെത്തൽ.

സിദ്ദീഖിന്റെ പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ കെമിക്കൽ പരിശോധനാഫലങ്ങളും വരാനുണ്ട്. ഇതെല്ലാം നടക്കാവ് പൊലീസിന്റെ ജോലിയാവും. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്നത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമ്പോഴേ വെളിച്ചത്ത് വരികയുള്ളൂ.

കേവലം ചെറിയ പണത്തിനുവേണ്ടി ഇത്രയും വലിയ അരുംകൊല നടത്തുകയെന്നത് സിദ്ദീഖിന്റെ ബന്ധുക്കൾപോലും വിശ്വസിക്കുന്നില്ല. ഇത്രയും പ്ലാൻ ചെയ്‌ത ഒരു കൊലപാതകത്തിന് പിന്നിൽ ഇതിലും വലിയ ലക്ഷ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമ്പോൾ അതിലേക്ക് എത്തിച്ചേരുക നടക്കാവ് പൊലീസിന് വലിയ വെല്ലുവിളിയാവും.

വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

 

പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.

പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലി ചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (20 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (24 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (29 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (34 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (39 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (47 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (55 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends