ഫാക്ടറിക്കുള്ളില്‍ കയറണമെന്നാവശ്യം തടഞ്ഞു.... സ്വകാര്യ ഫാക്ടറിക്കുള്ളില്‍ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....

സ്വകാര്യ ഫാക്ടറിക്കുള്ളില്‍ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ ജീവനക്കാരനായ ഊക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
പ്രതിയെന്ന് സംശയിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഫാക്ടറിക്കുള്ളില്‍ കയറണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ഇവിടെയെത്തിയത്.
തടഞ്ഞ ജോസിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ജോസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
"
https://www.facebook.com/Malayalivartha






















